ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ലോകത്തു ഏറെ ചര്‍ച്ചാവിഷയം ഹുവാവെയുടെ ഇനി വരാനിരിക്കുന്ന മൂന്നു മോഡലുകളാണ് .ഹുവാവെയുടെ P20, P20 Pro കൂടാതെ Porsche ഡിസൈന്‍ ഹുവാവെ മേറ്റ് RS എന്നി മോഡലുകളാണ് ഐ ഫോണിനെ വെല്ലുന്ന രീതിയില്‍ പുറത്തിറങ്ങാനിരിക്കുന്നത് .
എന്നാല്‍ ഇപ്പോള്‍ കിട്ടിയ വിവരങ്ങള്‍വെച്ചു ഉടന്‍തന്നെ ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് .ഈ മോഡലുകളുടെ പ്രധാന സവിശേഷതകളും മറ്റു വിലവിവരങ്ങളൂം മനസ്സിലാക്കാം .
5.8ഇഞ്ചിന്റെ HD RGBW ഫുള്‍ വ്യൂ ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 6.1-ഇഞ്ചിന്റെ full-HD OLED ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 Pro കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും Kirin 970 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത് .Android 8.1 Oreo ലാണ് ഈ രണ്ടു മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .
4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാംമ്മിലാണ് ഇത് പുറത്തിറങ്ങുന്നത് .128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .എന്നാല്‍ ഈ മോഡലുകള്‍ ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നു എന്നുതന്നെ പറയാം .
12മെഗാപിക്സലിന്റെ കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഹുവാവെയുടെ പി 20 കാഴ്ചവെക്കുന്നത് .24 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നു .എന്നാല്‍ ഹുവാവെയുടെ P20 Proയ്ക്ക് നല്‍കിയിരിക്കുന്നത് 3 പിന്‍ ക്യാമറകളാണ് .
40 20 8 ട്രിപ്പിള്‍ പിന്‍ ക്യാമറകളും അതുപോലെതന്നെ 24 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഇതിന്റെ പ്രധാന സവിശേഷതകളില്‍ എടുത്തുപറയേണ്ടത് .കൂടാതെ പലവിധത്തിലുള്ള എഫക്റ്റുകളും ഇതിന്റെ ക്യാമറകളുടെ മറ്റു വിശേഷങ്ങളാണ് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ക്കുണ്ട് .
മേറ്റ് RS നു ട്രിപ്പിള്‍ ക്യാമറകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത് .എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ രണ്ടു മോഡലുകളില്‍ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാംമ്മില്‍ 256 ജിബിയുടെ സ്റ്റോറേജില്‍ കൂടാതെ 512 ജിബിയുടെ മറ്റൊരു മോഡലും പുറത്തിറങ്ങുന്നുണ്ട് .ഈ മൂന്ന് മോഡലുകളുടെ വിലയെക്കുറിച്ചു പറയുകയെങ്കില്‍ Rs 52,200 ,Rs 72,300 മുതല്‍ Rs 1,36,500 ലക്ഷം രൂപവരെയാണ് വരുന്നത് .