ബഹിരാകാശത്തും സ്മൈലി മുഖം കണ്ടെത്തിയെന്ന് ബഹിരാകാശ ഗവേഷണ ഏജന്‍സി നാസെ വെളിപ്പടുത്തുന്നു.മെസഞ്ചര്‍ സേവനങ്ങളുടെ ഇക്കാലത്ത് സ്‌മൈലി മുഖങ്ങള്‍ എല്ലായിടത്തുമുണ്ടെങ്കിലും, എന്നാല്‍ ഇപ്പോഴിതാ നാസയുടെ ഹബ്ബിള്‍ ദൂരദര്‍ശിനി ദൂരെ പ്രസന്നമുഖമായി നില്‍ക്കുന്ന ദൃശ്യമാണ് ഗാലക്‌സി ക്ലസ്റ്ററിനെ കണ്ടെത്തിയത്.ദിവസേന നടത്താറുള്ള ചിത്രീകരണങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ദൂരദര്‍ശിനി ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.നക്ഷത്രങ്ങളുടെ രൂപീകരണത്തെ സംബന്ധിച്ച പഠനങ്ങളിലായിരുന്നു നാസ.
ദൂരെയുള്ള ഗാലക്‌സികളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വൈഡ് ഫീല്‍ഡ് ക്യാമറയാണ് ഇതിനായി ഉപയോഗിച്ചത്.ഇതില്‍ ഭൂരിഭാഗവും എസ്ഡിഎസ്‌എസ് ജെ0952+3434 ഗാലക്‌സി ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നതാണ്.
സ്‌മൈലി മുഖത്തില്‍ കണ്ണുകളായുള്ളത് രണ്ടും യഥാര്‍ത്ഥത്തില്‍ ഗാലക്‌സികളാണ്. എന്നാല്‍ വായ ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് എന്ന ബഹിരാകാശ പ്രതിഭാസത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. അതായത് ഒരു വസ്തുവില്‍ നിന്നുള്ള പ്രകാശം ദൂരദര്‍ശിനിയിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ടെന്നും, ഇതിനിടെ പ്രകാശം മറ്റൊരു വലിയ വസ്തുവിനടുത്തൂകൂടെ സഞ്ചരിക്കുകയും പിന്നീട് ഇതിന്റെ ഫലമായി പ്രകാശം വഴിമാറി സഞ്ചരിക്കുകയും അത് വൃത്താകൃതിയില്‍ ദൃശ്യമാവുകയും ചെയ്യുന്നു എന്നതാണ് വായയായി തോന്നിയത്.ഗാലക്‌സികളാല്‍ നിറഞ്ഞുനില്‍ക്കുന്ന ബഹിരാകാശത്തിന്റെ ദൃശ്യമാണ് ഈ ചിത്രം.