ഇടുക്കി രൂപതയിലെ വൈദികര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഇടുക്കി രൂപതാ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ രഹസ്യ സര്‍ക്കുലര്‍. രൂപതയിലെ 187 വൈദികരുള്ള വാട്‌സാപ് ഗ്രൂപ്പിലാണു ബിഷപ്പിന്റെ പേരിലുള്ള സര്‍ക്കുലര്‍ വന്നത്.
നിര്‍ദേശങ്ങള്‍ ഇവയാണ്.
1. വൈദികര്‍ തിരഞ്ഞെടുപ്പില്‍ ഇടപെടരുത്
2. തിരഞ്ഞെടുപ്പില്‍ പരസ്യമായി രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കരുത്
3. പൊതുവേദികളില്‍ പങ്കെടുക്കരുത്
4. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണ പരിപാടികളില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കണം
5. പ്രസ്‌താവനകള്‍ പാടില്ല
6. വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അപവാദങ്ങള്‍ക്ക് ഇടനല്‍കരുത്
7. കെസിബിസി നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
8. വൈദികരുടെ പണി ആത്മീയ പ്രവര്‍ത്തനമാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോയ്‌സ് ജോര്‍ജിനെ ഇടുക്കി രൂപത പരസ്യമായി പിന്തുണച്ചിരുന്നു. ഇടുക്കി മുന്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയെ മുന്‍ നിര്‍ത്തി ഇടതുപക്ഷത്തിനു വോട്ടു ചെയ്യണമെന്നു പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്‌തിരുന്നു.