ചെറുതോണി: ഇടുക്കി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ജോണ്‍ നെല്ലിക്കുന്നേല്‍ അഭിഷിക്തനായി. വാഴത്തോപ്പ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. സ്ഥാനമൊഴിയുന്ന മെത്രാന്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കോതമംഗലം മെത്രാന്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തിരുവനന്തപുരം ആര്‍ച്ച് ബിഷപ് സൂസപാക്യം വചനസന്ദേശം നല്‍കി. വിവിധ രൂപതകളിലെ 39 മെത്രാന്മാരും മുന്നൂറോളം വൈദികരും പങ്കെടുത്തു.
ഇടുക്കി രൂപതയിലെ 105 ഇടവകകളില്‍നിന്നുള്ള വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലിലിന് കീഴിലെ 900 കുടുംബങ്ങളില്‍നിന്ന് അയ്യായിരത്തോളം അംഗങ്ങളും എത്തിയിരുന്നു. നിയുക്ത ബിഷപ് ജോണ്‍ നെല്ലിക്കുന്നേലിെന്റ മാതൃ ഇടവകയായ മരിയാപുരത്തെ മുഴുവന്‍ വീടുകളില്‍നിന്നും ചടങ്ങിന് ആളുകള്‍ എത്തി.
മാത്യു ആനിക്കുഴിക്കാട്ടിലിെന്റ യാത്രയയപ്പും ജോണ്‍ നെല്ലിക്കുന്നേലിെന്റ അനുമോദനസമ്മേളനവും നടന്നു. തിരുവല്ല രൂപത ആര്‍ച്ച് ബിഷപ് തോമസ് കൂറിലോസ്, 'ഇടയെന്റ പാദമുദ്രകള്‍' സ്മരണിക പ്രകാശനം ചെയ്തു. ബിഷപ് ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷതവഹിച്ചു. മന്ത്രി എം.എം. മണി, ജോയിസ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റ്യന്‍, ഇടുക്കി രൂപത വികാരി ജനറാള്‍ ഫാ. ജോസ് പ്ലാച്ചിക്കല്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസ് ചെമ്മരപ്പിള്ളി, മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുേത്രസ്യ പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അധികാരചിഹ്നം കര്‍ദിനാളില്‍നിന്ന് ഏറ്റുവാങ്ങി മെത്രാന്‍ പദവിയിലേക്ക്
ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിെന്റ മെത്രാഭിഷേക ചടങ്ങ് വ്യാഴാഴ്ച രണ്ടിന് ആരംഭിച്ചു. പൗരസ്ത്യ സുറിയാനി ആരാധന ക്രമമനുസരിച്ച് രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദനത്തോടെയാണ് മെത്രാഭിഷേകചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് നിയുക്ത മെത്രാന്‍ വിശ്വാസപ്രതിജ്ഞ നടത്തുകയും മാര്‍പാപ്പയോടും സീറോ മലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പിനോടുമുള്ള വിധേയത്വം ഏറ്റുപറയുകയും ചെയ്തു.
ചടങ്ങില്‍ മൂന്ന് മെത്രാന്മാര്‍ സഹകാര്‍മികരായിരുന്നു. കൈവെപ്പ് പ്രാര്‍ഥനയായിരുന്നു പ്രധാനയിനം. ബിഷപ്പിെന്റ നിയമനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ കുരിശും മോതിരവും നല്‍കി. ശിരസ്സില്‍ അണിയുന്ന മുടി, അംശവടി എന്നിവയാണ് ചടങ്ങിെന്റ ഭാഗമായി പ്രത്യേകമായി കൈമാറിയത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് അംശവടി കൈമാറിയത്. 39 മെത്രാന്മാര്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവര്‍ ബിഷപ്പിനെ അനുമോദിക്കുന്ന ചടങ്ങായിരുന്നു അവസാനം. തുടര്‍ന്ന് വൈദികര്‍ പുതിയ മെത്രാനോട് വിധേയത്വം പ്രകടിപ്പിച്ചു. വിശുദ്ധ കുര്‍ബാനയോടെ അവസാനിച്ചു.
ചടങ്ങിന് സാക്ഷിയായി മാതാവും
നിയുക്ത ബിഷപ്പിെന്റ മെത്രാഭിഷേക ചടങ്ങ് വീക്ഷിക്കാന്‍ 73കാരിയായ മാതാവ് മേരിയെത്തി. 1970ല്‍ ഭര്‍ത്താവ് വര്‍ക്കിയുടെ കൈപിടിച്ച് പാലാ കടപ്ലാമറ്റത്തുനിന്ന് ഹൈറേഞ്ചിലെ പാണ്ടിപ്പാറയിലെത്തുമ്ബോള്‍ മൂത്തമകന്‍ രാജി മാത്രമാണുണ്ടായിരുന്നത്. പിന്നീടാണ് അജീഷ് എന്ന് വീട്ടില്‍ വിളിക്കുന്ന ജോണ്‍ നെല്ലിക്കുന്നേലടക്കം മക്കളുണ്ടായത്. അതിനിടെ, മരിയാപുരത്തേക്ക് താമസം മാറ്റി. മരിയാപുരത്തെ നെല്ലിക്കുന്നേല്‍ തറവാട്ടുവീട് എപ്പോഴും സജീവമാണ്. ഫാ. മാത്യുവാണ് ബിഷപ്പിെന്റ നേരെ മൂത്തസഹോദരന്‍. സി.എസ്.ടി സഭയുടെ പഞ്ചാബ് രാജസ്ഥാന്‍ േപ്രാവിന്‍ഷ്യാളാണ് ഫാ. മാത്യു. ഇരുവരുടെയും പുത്തന്‍ കുര്‍ബാന ഒറ്റ ദിവസമായിരുന്നു. ഏക സഹോദരി സിസ്റ്റര്‍ ടെസീന വെള്ളയാംകുടി സെന്റ് ജറോംസ് സ്കൂളില്‍ അധ്യാപികയും മുളകരമേട് ആരാധന മഠത്തിലെ മദര്‍ സുപ്പീരിയറുമാണ്. മൂത്തസഹോദരന്‍ രാജി കര്‍ഷകനും. കട്ടപ്പനയില്‍ താമസിക്കുന്ന ഇളയസഹോദരന്‍ അനീഷ് ചെറുതോണിയില്‍ അഭിഭാഷകനാണ്. മകെന്റ സ്ഥാനാരോഹണം കാണാന്‍ പിതാവില്ലെന്ന ദുഃഖം മാത്രമാണ് അമ്മക്കുള്ളത്.
ജോണ്‍ നെല്ലിക്കുന്നേല്‍ 1988ലാണ് കോതമംഗലം മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിക്കുന്നത്. വടവാതൂര്‍ സെന്റ് തോമസ് അേപ്പാസ്തലിക് സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. 1988 ഡിസംബര്‍ 31ന് പൗരോഹിത്യ പദവിയിലെത്തി. വിവിധ ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചശേഷം റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ലൈസന്‍ഷിയേറ്റും സെന്റ് തോമസ് അക്വിനാസ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. ഇടുക്കി രൂപത ചാന്‍സലര്‍, രൂപത മതബോധന ഡയറക്ടര്‍, ഫാമിലി അേപ്പാസ്തലേറ്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ചു. മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായും തത്വശാസ്ത്ര വിഭാഗത്തില്‍ ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാത്യു ആനിക്കുഴിക്കാട്ടിലിെന്റ വിശ്രമജീവിതം അരമനയില്‍ തന്നെ
സ്ഥാനമൊഴിയുന്ന ബിഷപ് മാത്യു ആനിക്കുഴിക്കാട്ടിലിന് ഇനി വിശ്രമജീവിതം. 15 വര്‍ഷമായി ബിഷപ്പായി സേവനം അനുഷ്ഠിച്ച കരിമ്ബന്‍ രൂപത കാര്യാലയത്തില്‍ തന്നെയാണ് ഇനിയുള്ള കാലവും ഉണ്ടാവുക. 2003 ജനുവരി 15നായിരുന്നു രൂപത നിലവില്‍ വന്നത്. അതേവര്‍ഷം മാര്‍ച്ച് രണ്ടിന് മാത്യു ആനിക്കുഴിക്കാട്ടില്‍ ബിഷപ്പായി ചുമതലയേറ്റു. കോതമംഗലം സെന്റ് ജോസഫ് മൈനര്‍ സെമിനാരി റെക്ടര്‍ പദവിയില്‍നിന്നായിരുന്നു സ്ഥാനക്കയറ്റം. പാലാ കടപ്ലാമറ്റത്തുനിന്ന് കുടിയേറ്റകാലത്ത് കുഞ്ചിത്തണ്ണിയിലെത്തിയ ലൂക്കായും ഏലിക്കുട്ടിയുമായിരുന്നു മാതാപിതാക്കള്‍. ഇവരുടെ 10 മക്കളും വൈദികവൃത്തി തെരഞ്ഞെടുത്തു.
ബിഷപ്പായിരിക്കെ ആനിക്കുഴിക്കാട്ടിലിെന്റ വാക്കും പ്രവൃത്തിയും ഇടുക്കിയിലും പുറത്തും ഉണ്ടാക്കിയ ഭൂകമ്ബങ്ങള്‍ ചെറുതല്ല. ഇവയെല്ലാം തുറന്നുകാണിക്കുന്ന അഞ്ച് ഭാഗങ്ങളുള്ള പുസ്തകം വരുംതലമുറക്ക് സമര്‍പ്പിച്ചിട്ടാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പട്ടയസമരങ്ങള്‍, മുല്ലപ്പെരിയാര്‍ പ്രക്ഷോഭം, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കുടിയൊഴിപ്പിക്കലുകള്‍, കാര്‍ഷിക-ഭൂനിയമങ്ങള്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയം, ഹൈറേഞ്ച് സംരക്ഷണം തുടങ്ങിയവയെക്കുറിച്ചെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഇടുക്കിയുടെ ഭാവിയെക്കുറിച്ച കാതലായ ചിന്തകളും പുസ്തകത്തിലുണ്ട്. മണ്ണും മനുഷ്യനും^ ഒരു ദൈവജ്ഞെന്റ ജീവിത ദര്‍ശനം എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ജീവിതത്തിെന്റ നാനാതുറകളില്െപട്ട 55പേര്‍ മാര്‍ ആനിക്കുഴിക്കാട്ടിലിനെ അനുസ്മരിക്കുന്നു.