തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ ഏഴു മുതല്‍ 13 വരെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്കാരിക മന്ത്രി എ.കെ. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്ന ഈ ഫെസ്റ്റിവലില്‍ ഒരു വിഭാഗത്തിലും സൗജന്യപാസുകള്‍ അനുവദിക്കുന്നതല്ലെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചിട്ടുണ്ട്.
ഇത്തവണ പൊതുവിഭാഗം, സിനിമ-ടിവി പ്രഫഷനലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒരുമിച്ചായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസില്‍ ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.