ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) കൊച്ചി ശാഖ.
ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്‌നിംഗ് ഒറ്റ ദിവസം, ഒരേ വേദിയില്‍ 35000 കുട്ടികള്‍ക്ക് നല്‍കി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐഎംഎ കൊച്ചി ശാഖ പ്രസിഡന്റ് ഡോ.എം ഐ ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഡോ. ഹനീഷ് മീരാസ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പക്ഷാഘാതം, ഹാര്‍ട്ട് അറ്റാക്ക്, തീ പൊള്ളല്‍, റോഡപകടങ്ങള്‍, വെള്ളത്തില്‍ പോയുള്ള അപകടങ്ങള്‍, എന്നിങ്ങനെ വിവിധങ്ങളായ അത്യാഹിതങ്ങള്‍ സംഭവിക്കുന്ന അവസരങ്ങളില്‍ എങ്ങനെ പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കാം എന്ന് കുട്ടികളെ പഠിപ്പിക്കും. 5000 പേരടങ്ങുന്ന ഏഴ് ഗ്രൂപ്പായി തിരിച്ചാണ് ട്രെയിനിംഗ് നല്‍കുക. ഇതിനായി 500 പേരടങ്ങുന്ന ട്രെയിനിംഗ് വിഭാഗവും സജ്ജരായിക്കഴിഞ്ഞു.
എറണാകുളത്തും പരിസരങ്ങളിലുമുള്ള 100 സ്‌കൂളുകളിലെ കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
ക്യാംപില്‍ പങ്കെടുക്കുന്നവരില്‍ തുടര്‍ ചികില്‍സ ആവശ്യമുള്ളവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേയ്‌ക്ക് ചികില്‍സ സൗജന്യമായി നല്‍കും. പൂര്‍ത്തിയായ ക്യാംപുകളിലെ 1500ല്‍ പരം രോഗികള്‍ക്ക് തുടര്‍ചികില്‍സ നടത്തിവരുന്നുണ്ട്. എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തിലെ എല്ലാ ആശുപത്രികളെയും കോര്‍ത്തിണക്കി റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നതായും ഇവര്‍ അറിയിച്ചു.