ന്യൂഡല്‍ഹി: നാളെ രാജ്യവ്യാപകമായി ഒപി ബഹിഷ്‌കരിക്കാന്‍ ഐഎംഎയുടെ തീരുമാനം. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെയാണ് പ്രതിഷേധം. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ സമരം ബാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സ രീതികള്‍ പഠിച്ചവര്‍ക്ക് മറ്റൊരു ബ്രിഡ്ജ് കോഴ്സിലൂടെ അലോപതിയിലും ചികില്‍സ നടത്താനുള്ള അനുമതി മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നു. ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.എന്നാല്‍ നടപടി വ്യാജവൈദ്യത്തിന് കാരണമാകുമെന്നാണ് ഐഎംഎയുടെ ആരോപണം.