ജറാത്തിലെ നരോദ പാട്യയിൽ 2002ൽ ന ടന്ന കലാപത്തിൽ കൊല്ലപ്പെട്ട 97 പേരു ടെ മരണത്തിന് ആരും ഉത്തരവാദികളില്ല. ബി ജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സോ ഹ്റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേ സിലെ വിചാരണ കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തിലും ആ രും പ്രതികളല്ല. പതിനാറു പേർ കൊല്ലപ്പെട്ട് 2007ലെ ഹൈദരാബാദ് മെക്ക മസ്ജിദ് ഫോ ടന കേസിലും പ്രതികളാരും കുറ്റം ചെയ്തിട്ടില്ല! - ആരും ആരെയും കൊന്നില്ല. പക്ഷേ നിരപരാ ധികൾ കൊല്ലപ്പെട്ടു. അത്ഭുതകരമാണിത്. സ ത്യം അറിയാനുള്ള ജനങ്ങളുടെ അവകാശത്തി നു മേൽ ഇരുമ്പു മറ ആരു പിടിച്ചാലും തെറ്റാ ണ്. വിവാദ കേസിൽ വാദം കേട്ടിരുന്ന ഒരു ന്യാ യാധിപന്റെ മരണത്തെക്കുറിച്ച് സ്വതന്ത അന്വേഷണം പോലും വിലക്കിയ സുപ്രീം കോടതിയുടെ വിശ്വാസ്യതയിലാണു കരിനിഴൽ വീഴുന്നത്. സാമാന്യ നീതിയുടെ പോലും നിഷേധമാണ് ഫലത്തിൽ നടക്കുന്നതെ ന്ന്പറയാതിരിക്കാനാകില
സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തിന് എംപിമാർ ഇന്നലൈ ഔ ദ്യോഗികമായി നോട്ടീസ് നൽകിയതോടെ രാ ജ്യത്തെ പരമോന്നത കോടതി ചരിത്രത്തിലെ മ റ്റൊരു വലിയ പ്രതിസന്ധിയിലാണ്. ഉന്നത കോ ടതികളിലെ അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവും തടയാൻ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയ ഏകമാർഗമാണ് പാർലമെന്റിലെ ഇംപീച്ച്മെന്റ്. അതിനുകൂടി തടയിടാൻ ഏതു നടപടിയിലേക്കും തരംതാഴാൻ ഉന്നത ന്യായാധിപർ തയാറാകുമോ എന്നതാണ് ചോദ്യം. -
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര യ്ക്കെതിരേ അതീവ ഗൗരവമുള്ള അഞ്ച് ആരോ പണങ്ങളാണ് പാർലമെന്റിലെ കുറ്റവിചാരണ (പ്രമേയത്തിനായി അക്കമിട്ടു നിരത്തിയത്. മെഡിക്കൽ കോളജ് കോഴ കേസ്, തനിക്കെതിരേ തന്നെയുള്ള കേസ് പരിഗണിച്ച് വിധി പറഞ്ഞതിലുടെ ചീഫ് ജസ്റ്റീസിന്റെ ന്യായാധിപ ഭരണ അധികാരങ്ങളുടെ ദുരുപയോഗം, ചീഫ് ജസ്റ്റീസിനെതിരേയുള്ള ഹർജി കേൾക്കേണ്ട ബെഞ്ച് സ്വയം തീരുമാനിക്കുന്നതിനായി മെമ്മോയുടെ തീയതി പഴയതാക്കി മാറ്റി, ഭൂമി വാങ്ങാനായി തെറ്റായ സത്യവാങ്മൂലം നൽകി, മാസ്റ്റർ ഓഫ് ദ റോസ്റ്റർ എന്ന അധികാരം ദുരുപയോഗം ചെയ്യൽ എന്നിവയെല്ലാം. - ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്യാനുള്ള കുറ്റ വിചാരണ പ്രമേയത്തിൽ രാജ്യസഭയിലെ 71 എം പിമാർ ഒപ്പുവച്ചിട്ടുണ്ടെന്നാണ് രാജ്യസഭയിലെ (പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇന്നലെ പറഞ്ഞത്, കോൺഗ്രസ് നേതൃത്വത്തിൽ സിപിഎം അടക്കമുള്ള ഏഴു പാർട്ടികളിലെ എം പിമാർ ഒപ്പുവച്ച നോട്ടീസാണ് ചട്ടപ്രകാരം രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനു കൈമാറിയത്.
അമ്പത് എംപിമാർ ഒപ്പുവച്ചാൽ പ്രമേയം സാധു വാണെന്നാണ് ചട്ടം. ഭരണഘടനപ്രകാരമുള്ള കുറ്റവിചാരണ പ്രമേയം ചർച്ചയ്ക്കെടുപ്പിക്കാതിരിക്കാനുള്ള വളഞ്ഞ വഴികളാണ് സുപ്രീം കോടതിയിലെയും കേന്ദ്രസർക്കാരിലെയും ഉന്നതർ തേടുന്നതെന്നതാണ് ദൗർഭാഗ്യകരം. ഇംപീച്ച്മെന്റിനെ തടയാനായി പ്രമേയത്തിൽ ഒപ്പു വയ്ക്കുന്ന വക്കീലന്മാരെ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നു വിലക്കുമെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭീഷണിയും ജനാധിപത്യ വിരുദ്ധമാണ്. -- ഭീഷണി അവഗണിച്ച് ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തിൽ കപിൽ സിബൽ ഒപ്പുവച്ചു.
എന്നാൽ, കോൺഗ്രസിലെ തന്നെ ഡോ. മൻമോഹൻ സിംഗ്, ചിദംബരം, മനു അഭി ഷേക് സിംഗ്വി, വീരപ്പ മൊയ്ലി, മനീഷ് തിവാരി എന്നിവർ ഒപ്പുവച്ചതുമില്ല. ഇവരിൽ മൻമോഹൻ വക്കീൽ അല്ല. മൊയി പ്രാക്ടീസ് ചെയ്യുന്നുമില്ല. മുൻ പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹനെ ഒഴിവാക്കിയതാണെന്നു കപിൽ പറയുന്നു. പക്ഷേ സിംഗ്വിയും മനീഷും ബാർ കൗൺസിലിന്റെ ഭീഷണിക്കു വിധേയരായെന്നുവ് ണം കരുതാൻ. - മുതിർന്ന അഭിഭാഷകരെ വരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം അപലപനീയമാണ്. പാർലമെന്റ് അംഗങ്ങളുടെ ജനാധിപ ത്യപരവും ഭരണഘടനാപരവുമായ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന പരോക്ഷ നടപടിക ൾ ആരുടെ ഭാഗത്തു നിന്നായാലും ചെറുക്കേ ണ്ടതുണ്ട്. ഏതെങ്കിലും ജഡ്ജിക്കെതിരേ ഇംപീ ച്ച്മെന്റ് നടപടിക്കു തുടക്കം കുറിക്കുന്ന എംപിമാരെയും എം എൽഎമാരെയും അതാതു ജഡ്ജിമാരുടെ കോടതികളിൽ കേസ് വാദിക്കുന്നതിൽ നിന്ന് വിലക്കാനാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പാസാക്കിയ പ്രമേയത്തിലുള്ളത്. കഴിഞ്ഞ മാസം 18ന് ചേർന്ന ബാർ കൗൺസിലാണ് ഈ പ്രമേയം പാസാക്കിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ കുറ്റവിചാരണ പ്രമേയത്തിൽ രാ ജ്യസഭയിലെ പ്രതിപക്ഷ എംപിമാർ ഒപ്പുവയ്ക്കന്നതു തുടങ്ങിയ ശേഷമാണ് ഈതീരുമാനം. ഇംപീച്ച്മെന്റെ പ്രമേയത്തിൽ ഒപ്പുവച്ചാൽ കുപിൽസിബൽ, അഭിഷേക് സിംഗ്വി തുടങ്ങിയ മുതിർന്നവർക്കെതിരേയും വിലക്ക് ഏർപ്പെടുത്തുമെന്ന് ബിസിഐ ചെയർമാൻ മനൻ കുമാർ മിശ്ര തുറന്നു പറയുകയും ചെയ്തു. - പാർലമെന്റിന്റെ നടപടികളിൽ ഇടപെടുവാൻ ബാർ കൗൺസിലിന് അധികാരം ഇല്ല. എംപി മാരുടെ ഭരണഘടനാപരമായ ജനാധിപത്യ അവകാശവും കടമയുമാണ് അഴിമതിക്കാരും തെറ്റുകാരുമായ ഉന്നത ജഡ്ജിമാരെ കുറ്റവിചാരണ ചെയ്യുകയെന്നത്. ഭരണഘടനാ സ്ഥാപനത്തിന്റെ രക്ഷയ്ക്കു വേണ്ടി ജനാധിപത്യപരമായ മാ ർഗമാണ് ഇംപീച്ച്മെന്റ് എന്നാണ് ഇന്നലെ കപി ൽ സിബൽ വിശദീകരിച്ചത്.
സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസി.രാമസ്വാമിക്കെതിരേയാണ് രാജ്യത്ത് ആദ്യമായി - കുറ്റവിചാരണ പ്രമേയം വോട്ടിനിട്ടത്. എന്നാൽ, അന്നത്തെ ഭരണകക്ഷിയായ കോൺഗ്രസ് വിട്ടുനിന്നതോടെ, ഒരാളും എതിർക്കാതിരുന്നിട്ടും - മൂന്നിൽ രണ്ടു ഭൂരിപക്ഷം ഇല്ലെന്നതിനാൽ പ്രമേയം പരാജയപ്പെട്ടു. പക്ഷേ 196 പേർ അന്ന് ഇംപീ - ച്ച്മെന്റിനെ അനുകൂലിച്ച് വോട്ടു ചെയ്തിരുന്നു. - ഇതേ രാമസ്വാമി പിന്നീട് 1999ലെ ലോകസഭ തെരഞ്ഞെടുപ്പിൽ എഡിഎംകെ സ്ഥാനാർഥിയായി മൽസരിച്ചു. അന്ന് വൈക്കോയോട് തോറ്റതു കൊണ്ടു പിന്നെ തലപൊക്കിയില്ലെന്നു മാത്രം.
കോൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റീസ് - സൗമിത സെന്നിനെതിരേ പക്ഷേ 2011ൽ രാജ്യ - സഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കി ലോക്സ ഭയിലും പ്രമേയം പാസാകുമെന്ന് ഉറപ്പായതോടെ അതിനു മുമ്പായി അദ്ദേഹം രാജിവയ്ക്കയായിരുന്നു. അഴിമതിക്കേസിൽ ജസ്റ്റീസ് സൗമിത്ര കുറ്റക്കാരനാണെന്ന് പാർലമെന്റിലെ കുറ്റവിചാരണയിൽ തെളിയിക്കപ്പെട്ടു. 2016ൽ ഇംപീച്ച്മെന്റ് പ്രമേയം വന്നതോടെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റീസ് പി.ഡി. ദിനകരനും രാ ജിവച്ച് തടി രക്ഷിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരേയും അഴിമതി തന്നെയായിരുന്നു ആരോപണം.
കോടതിയലക്ഷ്യം പറഞ്ഞ് ജസ്റ്റീസ് സി.എ - സ്. കർണനെ ജയിലിൽ അടച്ച സുപ്രീം കോടതിയുടെ നടപടിയും വിസ്മരിക്കാനാകില്ല. ഉന്നത ജഡ്ജിമാരിൽ അഴിമതിയും സ്വജനപക്ഷപാ - തവും ഉണ്ടെന്നു വെട്ടിത്തുറന്നു പറഞ്ഞതിന്റെ - പേരിലാണ് കർണനെ ജയിലഴിക്കുള്ളിലാക്കി - യത്. ദളിതനായതിനാലാണ് തനിക്കെതിരേ കാ - ട്ടുനീതി നടപ്പാക്കിയതെന്ന കർണന്റെ ആരോപണം വിശ്വസിക്കുന്നവരും ഉണ്ട്. ചീഫ് ജസ്റ്റീസ് - ആയിരുന്ന കെ.ജി.ബാലകൃഷ്ണനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടില്ലെന്നേയുള്ളൂ. കെജിബിയുടെ സ്ഥാനത്ത് സാധാരണ പൗരനായിരുന്നെങ്കിൽ അത്തരമൊരു - വേറിട്ട നീതി ഉണ്ടാവില്ലെന്നു വേണം കരുതാൻ.
-എന്തായാലും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നടപടികളും തീരുമാനങ്ങളും വിവാദമാണ്. സിബിഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച്. - ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം വേണ്ടെന്ന വിധി അത്തരത്തിൽ പ്രധാനപ്പെട്ടതാണ്. ലോയ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരേ സുപ്രീംകോടതിയിലെ നാലു മുതിർന്ന സഹജഡ്ജിമാർ പരസ്യമായി രംഗത്തുവന്നത് രാജ്യത്തെ നടുക്കിയതാണ്.
പരമോന്നത കോടതിയിൽ ശരിയായില്ല കാര്യങ്ങൾ നടക്കുന്നതെന്നു പത്രപ്രവർത്തകരോ രാഷ്ട്രീയ നേതാക്കളോ പൊതുജനങ്ങളോ അല്ല പറഞ്ഞത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിമാരായ ജെ ചെലമേശ്വർ, രജൻ ഗോഗോയി, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് പ്രതസമ്മേളനത്തിൽ ചീഫ് ജസ്റ്റീസിന്റെ നടപടികൾക്കെതിരേ പരസ്യമായി പ്രതിഷേധിച്ചത്. ലക്ഷക്കണക്കിനു പൗരന്മാർ നീതിയുടെ അവസാന അഭയമായാണു സുപ്രീം കോടതിയെ സമീപിക്കുന്നത്. എന്നാൽ, അതേ സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ നീതി തേടി മാധ്യമങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ സമീപിക്കേണ്ടിവന്നു. ഉന്നത നീതിപീഠത്തിലെ പുഴുക്കുത്തുകളുടെ ദുർഗന്ധം രാജ്യമാകെ പരന്നുവെന്നതാണ് ഇവരുടെ പത്രസമ്മേളനത്തിലൂടെ സംഭവിച്ചത്. ചീഫ് ജസ്റ്റീസ് തന്നെ നീതിനിഷേധത്തിനു ചുക്കാൻ പിടിക്കുന്നുവെന്ന സഹജഡ്ജിമാരുടെ ആക്ഷേപം അതീവ ഗൗരവമുള്ളതാണ്.
ഇന്ത്യൻ ജുഡീഷറിയുടെ അന്തസകാക്കാനും നീതിന്യായ സംവിധാനത്തിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കാതിരിക്കാനും മുഖ്യ ഉത്തരവാദിത്വം ചീഫ് ജസ്റ്റീസിനാണുള്ളത്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നടപടികളെയും വിശ്വാസ്യതയെയും നാലു മുതിർന്ന സഹജഡ്ജിമാർ പരസ്യമായി ചോദ്യം ചെയ്തതിനുശേഷം.ജഡ്ജിമാർ നേരത്തെതന്നെ സംശയം പ്രകടിപ്പിച്ച് ലോയ കേസിലടക്കമുള്ള വിവാദ തീരുമാനങ്ങളെ നിയമലോകം കൂടുതൽ സംശയങ്ങളോടെയാണു വീക്ഷിക്കുന്നത്.
- ചരിത്രത്തിൽ ആദ്യമായാണ് ഒരു ചീഫ് ജസ്റ്റീ - തന്നെ കുറ്റവിചാരണയിലേക്കു പോകുന്നത്.ഇംപീച്ച്മെന്റെ പ്രമേയം പാസാകുമോയെന്നതല്ല,ചീഫ് ജസ്റ്റീസിനെതിരേ അത്തരമൊരു പ്രമേയം വരുന്നതു പോലും ഉന്നത നീതിപീഠത്തെക്കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസം തകരാൻ കാരണമാകും.
രാഷ്ടീയം മാറ്റിനിർത്തിയാലും സുപ്രീം കോ ടതി ചീഫ് ജസ്റ്റീസിന്റെ നടപടികൾ കരിനിഴലിൽ ആയിക്കഴിഞ്ഞു. സുപ്രീംകോടതിയിൽ തന്നെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഒരു ഭാഗത്തും അദ്ദേഹത്തിന്റെ നടപടികളെ എതിർക്കുന്നവർ വേറൊരു ഭാഗത്തുമായി. ഇതുമാത്രം മതിയാകുംന്നത ജുഡീഷ്യറിയുടെയും ജനാധിപത്യ സംവിധാനത്തിന്റെയും തകർച്ചയ്ക്ക് നാന്ദിയാകാൻ.അതിനാൽ തന്നെ വലിയ ദുരന്തത്തിലേക്കു കാര്യങ്ങൾ വലിച്ചുനീട്ടി വഷളാക്കരുത്.
ജുഡീഷറിയുടെ സ്വതന്ത്ര സ്വഭാവവും നീതിനടപ്പാക്കുന്നതിലെ നിഷ്പക്ഷതയും ഉറപ്പാക്കാൻ ചീഫ് ജസ്റ്റീസ് മിശസ്വയം രാജിവയ്ക്കുന്നതു പോലും അധികമാകില്ല. വിരമിക്കലിനു ശേഷം പദവികൾ സ്വീകരിക്കില്ലെന്ന് ജസ്റ്റീസുമാരായ ജെ. ചെലമേശ്വറും കുര്യൻ ജോസഫും പഖ്യാപിച്ചതു പോലെതാനും റിട്ടയർമെന്റിനു ശേഷം പദവികൾ സ്വീകരിക്കില്ലെന്നു പ്രഖ്യാപിക്കാൻ പോലും ദീപക് മിശ്രയ്ക്കു കഴിഞ്ഞിട്ടില്ല. വിരമിച്ചതിന്റെ തൊട്ടുപിന്നാലെ കേന്ദ്രസർക്കാർ വച്ചുനീട്ടിയ ഗവർണർ പദവി എടുത്തവരുടെ പിൻഗാമികളെയാണു ജനം ഭയക്കുന്നത്.
നോക്കാതെ നീതി നടപ്പാക്കുന്നതിനാണു കണ്ണുകെട്ടിയ നീതിദേവതയും ത്രാസും നീതിപീഠത്തിന്റെ ചിഹ്നമായത്. പക്ഷേ, നീതിക്കു നേരേയാണ് നീതിപീഠം കണ്ണടയ്ക്കുന്നതെങ്കിൽ ആ ദുരന്തം ചിന്തിക്കാൻ പോലുമാകില്ല. രാ ജ്യത്തെ നീതിന്യായ കോടതികൾ നീതിയിലും ന്യായത്തിലും നിന്നു മുക്തമാകുന്നോ എന്നു സംശയിക്കാതെ തരമില്ല രാജ്യത്തെ 130 കോടി ജനങ്ങളുടെ നീതിക്കാ - യുള്ള അവസാന കസേരയിലാണു കരിനിഴലും ചെളിയും വീഴുന്നത്. സാധാരണ പൗരന്റെ മു - ന്നിൽ സംശയങ്ങൾക്കും ആരോപണങ്ങൾക്കും ഒരു ചീഫ് ജസ്റ്റീസ് തന്നെ വിധേയനാവുക എ ന്നതിലും വലിയ ദുരന്തമില്ല. നീതി നടപ്പായാൽ - മാത്രം പോര, നീതിയാണു നടപ്പാക്കുന്നതെന്നു സാധാരണ പൗരനു ബോധ്യപ്പെടേണ്ടതുണ്ട്.