പലപ്പോഴും അള്‍സര്‍ നമ്മുടെ ഭക്ഷണ ശീലം മൂലമാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഭക്ഷണം കഴിച്ച ശേഷം അല്‍പം തൈര് ശീലമാക്കുക.
ഭക്ഷണം കഴിക്കുന്നത് മാത്രമല്ല അത് ശരീരത്തില്‍ പിടിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ കഴിച്ച ഭക്ഷണം ശരീരത്തിന് ആഗിരണം ചെയ്യുന്നതിനും അതിലെ പ്രോട്ടീനും മറ്റും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനും ഏറ്റവും നല്ലതാണ് തൈര്. അതുകൊണ്ട തന്നെ ഭക്ഷണ ശേഷം തൈര് എന്ന കാര്യം വളരെയധികം നല്ലൊരു കാര്യമാണ്.
ഭക്ഷണ ശേഷം ഒരു ഗ്ലാസ്സ് തൈര് കഴിക്കുന്നത് മലബന്ധമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും ഭക്ഷണ ശേഷം തൈര് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
നെഞ്ചെരിച്ചില്‍ പലരിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ തൈര് സഹായിക്കുന്നു. എന്നും ഭക്ഷണ ശേഷം തൈര് കഴിക്കുന്നത് ഒരു ശീലമാക്കി മാറ്റാവുന്നതാണ്.
പലപ്പോഴും എരിവുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് വയറ്റില്‍ പുകച്ചിലുണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇനി ഭക്ഷണശേഷം അല്‍പം തൈര് കഴിച്ചാല്‍ അത് വയറ്റിലെ പുകച്ചില്‍ മാറ്റി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല എരിവ് കൂടുതല്‍ കഴിച്ചതു മൂലം ഉണ്ടാവുന്ന അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തൈര് ഉത്തമമാണ്