ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. അഞ്ചു ലക്ഷം വരെ നികുതിയില്ല. അഞ്ചു മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനവും, 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 15 ശതമാനവും, 10 ലക്ഷം മുതല്‍ 2.5 ലക്ഷം വരെ 20 ശതമാനവും, 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനവും, 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനവും നികുതി ബജറ്റില്‍ പ്രഖ്യാപിച്ചു. കോര്‍പ്പേറ്റ് നികുതി വെട്ടിക്കുറച്ചു. വൈദ്യുതോത്‌പാദന കമ്പനികള്‍ക്കും ഇത് ബാധകമാണ്. ലോകത്തെ ഏറ്റവും കുറഞ്ഞ് കോര്‍പ്പറേറ്റ് നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായി കുറച്ചു. 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് ഇളവുകള്‍ കൂടാതെ 78000 രൂപയുടെ നേട്ടമുണ്ടാകും. ജൂണ്‍ 30 വരെ കുടിശ്ശിക തീര്‍ക്കുന്നവര്‍ക്ക് ചെറിയ പിഴ മാത്രമെ ഉണ്ടാകൂ. നികുതി ദായകര്‍ക്കായി ചാര്‍ട്ടര്‍ തയാറാക്കും.
ഐടി റിട്ടേണ്‍ നടപടികള്‍ ലളിതമാക്കും. അഞ്ചു കോടി വരെ വരുമാനമുള്ള കമ്പനികള്‍ക്ക് ഓഡിറ്റിംഗ് വേണ്ട. ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് മറ്റു രേഖകളില്ലാതെ പാന്‍ കാര്‍ഡ് ലഭ്യമാക്കും. ഡിവിഡന്റ് ഡിസ്‌ട്രിബ്യൂഷന്‍ ടാക്‌സ് (ഡി ഡി ടി) എടുത്തുകളഞ്ഞു. ഐ ടി ഇളവില്‍ സര്‍ക്കാറിന് 40,000 കോടിയുടെ വരുമാന നഷ്ടമുണ്ടെന്ന് മന്ത്രി പറഞ്ഞു.