സ്വാതന്ത്ര്യദിനം ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനും അര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ദേശീയപതാക ഉയര്‍ത്തി ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കശ്മീരില്‍ നേതാക്കളെ തടങ്കലിലാക്കിയതു ജനാധിപത്യവിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നത് മനുഷ്യത്വവിരുദ്ധമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതേതരത്വത്തിനു വേണ്ടി നിന്നതിനാണ് ഗാന്ധിജി കൊലചെയ്യപ്പെട്ടത്. മതേതരത്വത്തിന്റെ ഉത്തമ മാതൃകയാണ് പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരളം കാണിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.