ന്യൂഡല്‍ഹി: ലോകത്തെ സമ്ബന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക ആറാം സ്ഥാനം. ആഗോള സാമ്ബത്തിക ഗവേഷണ ഏജന്‍സിയായ അഫ്രേഷ്യ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മുഴുവന്‍ സമ്ബത്ത് കണക്കാക്കിയാല്‍ 8.23 ലക്ഷം കോടി ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ രാജ്യത്തെയും വ്യക്തികളുടെ മുഴുവന്‍ ആസ്തികളും കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ വസ്തുവകകള്‍, പണം, നിക്ഷേപങ്ങള്‍, വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടും. എന്നാല്‍ സര്‍ക്കാര്‍ ഫണ്ടുകളെ കണക്കില്‍ പെടുത്തിയിട്ടില്ല. വലിയ രാജ്യങ്ങള്‍ക്ക് ജനസംഘ്യാനുപാതികമായ നേട്ടം ഉണ്ടാകാമെന്നതിനാലാണ് അങ്ങനെ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 200 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയുടെ സമ്ബത്തില്‍ ഉണ്ടായിട്ടുള്ളത്. അടുത്ത പത്തുവര്‍ഷത്തിനകം ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
62.584 ലക്ഷം കോടി ഡോളറിന്റെ സമ്ബത്തുമായി അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 24.803 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്. മുന്നാമതെത്തിയ ജപ്പാന് 19.522 ലക്ഷം കോടി ഡോളിന്റെ സമ്ബത്താണുള്ളത്.
സമ്ബന്ന രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യയെ കൂടാതെ ബ്രിട്ടണ്‍, ജര്‍മനി, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുമുണ്ട്. സംരംഭകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്,മികച്ച് വിദ്യാഭ്യാസ സംവിധാനം, വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, മാധ്യമ മേഖല, വിദേശങ്ങളില്‍ നിന്ന് വലിയ തോതില്‍ പുറം ജോലികള്‍ ലഭിക്കുന്നത് തുടങ്ങിയവയാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാരണം.
2027 ആകുമ്ബോഴേക്കേും ചൈനയുടെ സമ്ബത്തില്‍ വലിയ വളര്‍ച്ചയുണ്ടാകുമെന്നും 69.449 ലക്ഷം കോടി ഡോളര്‍ എന്ന നിലയിലേക്ക് ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അമേരിക്ക തന്നെയാകും അപ്പോഴും ഒന്നാം സ്ഥാനത്ത്. സമ്ബത്തില്‍ കാര്യമായ വര്‍ധനവുണ്ടാകില്ലെങ്കിലും 75.101 ലക്ഷം കോടി ഡോളറിന്റെ സമ്ബത്ത് അമേരിക്കയ്ക്ക് ഉണ്ടാകും.
വിയറ്റനാം, ഇന്ത്യ, ചൈന, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് അതിവേഗം വളരുന്ന വിപണികളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.