ന്യൂഡല്‍ഹി: ഊര്‍ജസഹകരണം ഉള്‍പ്പടെയുള്ള ആറ് കരാറുകളില്‍ ഇന്ത്യയും കാനഡയും ഒപ്പുവെച്ചു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണു കരാറില്‍ ഒപ്പുവെച്ചത്. വളരെക്കാലങ്ങളായി ട്രൂഡോയുടെ വരവിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും കുടുംബവുമൊത്ത് അദ്ദേഹം ഇന്ത്യയിലെത്തിയതില്‍ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി പറയുകയുണ്ടായി.
ഇരുരാജ്യങ്ങളും തമ്മില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച് പോരാടേണ്ടത് അത്യന്താപേക്ഷിതമാണ്. രാജ്യസുരക്ഷയ്ക്കും പരാമധികാരത്തിനും ഭീഷണിയാവുന്നവരെ സഹിഷ്ണുതയോടെ കാണാനാവില്ല. പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു.