കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി.ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 17 റണ്‍സിന് ബംഗ്ലാദേശിനെ തോല്പിച്ച് ഇന്ത്യ ഫൈനലില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(89)അര്‍ധ സെഞ്ച്വറിയുടെ മികവില്‍ 176 റണ്‍സെടുത്തുവെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശിന്റെ സ്കോര്‍ 159 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ (60 പന്തില്‍ 89) മികവിലാണ് ഇന്ത്യ മികച്ച വിജയലക്ഷ്യം പടുത്തുയർത്തിയത്. രോഹിത് ശർമയും ശിഖർ ധവാനും ഇന്ത്യയ്ക്കു നല്ല തുടക്കം നൽകി. 70 റൺസിന്റെ കൂട്ടുകെട്ടാണു ഇരുവരും തീർത്തത്. ശിഖർ ധവാൻ 27 പന്തിൽ 35 റൺസെടുത്ത് പുറത്തായി.
ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിക്കര്‍ റഹീം നേടിയ 72 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. നാല് ഓവറില്‍ 27 റണ്‍ വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കിയ ഹുസൈനും മികച്ച് നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ്, ശ്രാദൂല് താക്കൂര്‍, യേഷ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.