ഭൂട്ടാന് വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍പിജി മുതല്‍ ബഹിരാകാശ രംഗത്തുവരെ ഭൂട്ടാനുള്ള സഹായങ്ങള്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജല വൈദ്യുതി പദ്ധതിയിലെ സഹകരണത്തിനപ്പുറത്തേക്ക് ഭൂട്ടാനുമായുള്ള ബന്ധം വര്‍ധിപ്പിക്കുകയാണു സന്ദര്‍ശനലക്ഷ്യം.
പ്രകൃതി വാതകം, റുപേ കാര്‍ഡിന്റെ പ്രഖ്യാപനം, വിദേശ കറന്‍സി വിനിമയം, ശാസ്‌ത്ര, വിദ്യാഭ്യാസ മേഖല തുടങ്ങിയ വിഷയങ്ങളിലെ സഹകരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനു വാഗ്‌ദാനം ചെയ്‌തത്. ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവില്‍ പ്രധാനമന്ത്രി ഷെറിങ് തോബെയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
ജലവൈദ്യുത പദ്ധതികളിലെ സഹകരണം തുടരേണ്ടതുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്‍പിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണില്‍നിന്ന് 1000 മെട്രിക് ടണ്ണായി ഉയര്‍ത്തും. ഭൂട്ടാനിലെ സാധാരണ ജനങ്ങളുടെ ആവശ്യത്തിനാണിത് പ്രധാനമന്ത്രി പറഞ്ഞു.