ഇന്ത്യ ചൈന അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന് അയവ്. കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയോടു (എല്‍എസി) ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്‌വര, ഹോട്ട് സ്‌പ്രിങ്‌സ് എന്നിവിടങ്ങളില്‍ ചൈനീസ് സൈനികര്‍ പിന്നോട്ടു നീങ്ങി. ഇവിടേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സേനാംഗങ്ങള്‍ രണ്ടര കിലോമീറ്റര്‍ പിന്നോട്ടു നീങ്ങിയതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു.
സമാനമായി ഇന്ത്യയും ഏതാനും മേഖലകളില്‍നിന്ന് സേനയെ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്‌ചയിലുണ്ടാക്കിയ ധാരണയനുസരിച്ചാണിത്. ഇരു ഭാഗത്തെയും ഉന്നത സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തും.
അതേസമയം പാംഗോങ് ട്‌സോ തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇരു സേനകളും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെ സംഘര്‍ഷം തുടരുന്നു. പ്രശ്‌ന പരിഹാരത്തിനായി വരും ദിവസങ്ങളില്‍ നയതന്ത്ര, സേനാ തലങ്ങളില്‍ ചര്‍ച്ചകള്‍ തുടരും.