കൊല്‍ക്കത്ത: ഇന്‍ഡിഗോ-എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഇന്‍ഡിഗോ വിമാനവും ലാന്‍ഡിങിനെത്തിയ എയര്‍ ഡെക്കാനുമാണ് അപകടകരമായി മുഖാമുഖം വന്നത്. വെറും 700 മീറ്റര്‍ അകലം മാത്രമാണ് ഇവ തമ്മിലുണ്ടായത്. ഇന്ത്യ-ബംാദേശ് അതിര്‍ത്തിയിലായിരുന്നു സംഭവം. മെയ് 2നായിരുന്നു സംഭവം.
വിമാനങ്ങള്‍ നേര്‍ക്കു നേര്‍ എത്തിയപ്പോള്‍ ലഭിച്ച ഓട്ടോമാറ്റിക് സന്ദേശമാണ് അപകടം ഒഴിവാക്കാന്‍ കാരണമായത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇരു കമ്ബനികളും പറഞ്ഞു. എന്നാല്‍ തങ്ങള്‍ നിര്‍ദേശം ലഭിച്ച ഉയരത്തിലായിരുന്നെന്നും, ഡെക്കാന്റേതാണ് വീഴ്ചയെന്നും ഇന്‍ഡിഗോ ആരോപിച്ചു.