• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മോദി ഭരണത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും പുതിയ നേട്ടം

ന്യൂഡല്‍ഹി: ബിസിനസ് എളുപ്പത്തില്‍ നടത്താന്‍ കഴിയുന്ന രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യക്ക് വീണ്ടും വന്‍മുന്നേറ്റം. ലോകബാങ്ക് തയ്യാറാക്കിയ പട്ടികയില്‍ 23 സ്ഥാനങ്ങള്‍ മറികടന്ന് ഇന്ത്യ 77ാം റാങ്കിലെത്തി. 190 രാജ്യങ്ങളുള്‍പ്പെടുന്ന പട്ടികയിലാണ് ഇന്ത്യയുടെ ഈ നേട്ടം.

കഴിഞ്ഞ വര്‍ഷം 30 സ്ഥാനങ്ങള്‍ കടന്ന് ഇന്ത്യ 100-ാമത് എത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ നരേന്ദ്ര മോദി സര്‍ക്കാരിന് ശക്തി പകരുന്നതാണ് റാങ്കിങ്ങിലെ ഈ കുതിച്ചുചാട്ടം. ഒരു രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനും നടത്തുന്നതിനുമായുള്ള പത്ത് ഘടകങ്ങളില്‍ ആറിലും ഇന്ത്യ മികവ് തെളിയിച്ചതായി ലോകബാങ്ക് അറിയിച്ചു. ന്യൂസിലന്‍ഡാണ് പട്ടികയില്‍ ഒന്നാമത്. സിംഗപ്പൂര്‍, ഡെന്‍മാര്‍ക്ക്, ഹോങ്കോംഗ്, കൊറിയന്‍ റിപ്പബ്ലിക്, ജോര്‍ജിയ, നോര്‍വേ, യു.എസ്.എ, യു.കെ, മാസഡോണിയ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്. നിര്‍മ്മാണ അനുമതി, വൈദ്യുതി, വായ്പ തുടങ്ങിയവ ലഭ്യമാക്കുന്നതിലെ മികവ്, നികുതി അടയ്ക്കല്‍, അതിര്‍ത്തികളിലൂടെയുള്ള വ്യാപാരം, കരാറുകള്‍ നടപ്പിലാക്കുകയും തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ മെച്ചപ്പെടുത്തിയതാണ് ബിസിനസ് നടത്തുന്നതിന് എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മുന്നേറാനായത്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഇന്ത്യ 142-ാം സ്ഥാനത്തായിരുന്നു.

Top