• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അതിര്‍ത്തിയിലേക്ക്‌ ഇനി ടി 90 ഭീഷ്‌മ ടാങ്കുകള്‍; റഷ്യയുമായി ധാരണ

യുദ്ധമുഖത്ത്‌ ഉപയോഗിക്കുന്ന ടാങ്കുകള്‍ നവീകരിക്കാനുള്ള ഇന്ത്യന്‍ സൈന്യം തീരുമാനത്തിന്റെ ഭാഗമായി നവീകരിച്ച ടി 90 ഭീഷ്‌മ ടാങ്കുകള്‍ പുതുതായി നിര്‍മിക്കും. 464 ടാങ്കുകളാണ്‌ 2022-2026ല്‍ കാലയളവില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ക്കപ്പെടുന്നത്‌. ആകെ 13,488 കോടി രൂപയാണ്‌ ചെലവ്‌.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയെ സുരക്ഷിതമാക്കാനുള്ള സൈന്യത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ്‌ നവീകരിച്ച ടാങ്കുകള്‍ സേന വാങ്ങുന്നത്‌. അതേസമയം, സമാനമായ 360 ടാങ്കുകള്‍ വാങ്ങാന്‍ പാക്കിസ്ഥാനും റഷ്യയുമായി ചര്‍ച്ച നടത്തുകയാണ്‌.

464 ടി 90 ഭീഷ്‌മ ടാങ്കുകള്‍ നിര്‍മിക്കാന്‍ ഓര്‍ഡനന്‍സ്‌ ഫാക്ടറി ബോര്‍ഡിനു കീഴിലുള്ള ആവടി ഹെവി വെഹിക്കിള്‍ ഫാക്ടറി (എച്ച്‌വിഎഫ്‌) യോട്‌ ഉടന്‍ ആവശ്യപ്പെടും. റഷ്യയില്‍നിന്ന്‌ ലൈസന്‍സ്‌ വാങ്ങുന്നതിന്‌ ഒരു മാസം മുന്‍പ്‌ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കിയിരുന്നു.

നിലവില്‍ സൈന്യത്തിന്റെ കൈവശം 1070 ടി�90 ടാങ്കുകളും 124 അര്‍ജുന്‍, 2400 പഴയ ടി�72 ടാങ്കുകളും ഉണ്ട്‌. 2001 മുതല്‍ 8525 കോടിക്ക്‌ 657 ടി�90 ടാങ്കുകള്‍ വാങ്ങിയിരുന്നു. മറ്റൊരു 1000 എണ്ണം ലൈസന്‍സ്‌ വാങ്ങി എച്ച്‌വിഎഫില്‍ റഷ്യന്‍ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചു നിര്‍മിച്ചുകൊണ്ടിരിക്കുകയുമാണ്‌.

Top