കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യ പിന്നോട്ടുപോയാല്‍ മാത്രം ചര്‍ച്ച നടത്താമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ഇന്ത്യ പിന്‍വലിക്കണം. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാല്‍മാത്രമേ ചര്‍ച്ചയ്‌ക്ക് തയാറുള്ളൂവെന്നും പാക്ക് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തിലാണ് ഇമ്രാന്‍ നിലപാടു വ്യക്തമാക്കിയത്.
കശ്‌മീരില്‍ ഇന്ത്യയെടുത്ത തീരുമാനത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിലേക്കു തന്നെ പോകേണ്ടിവരുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പു നല്‍കുന്നു. കശ്‌മീര്‍ വിഷയത്തിലെ ചര്‍ച്ചയില്‍ കശ്‌മീരികളുള്‍പ്പെടെ എല്ലാവരെയും ഉള്‍പ്പെടുത്തണം. എന്നാല്‍ ചര്‍ച്ച തുടങ്ങണമെങ്കില്‍ കശ്‌മീരില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇന്ത്യ പിന്‍വലിക്കണം. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത് ദക്ഷിണേഷ്യയുടെ സമാധാനത്തിനു വേണ്ടിയാണ്. എന്നാല്‍ ചര്‍ച്ചാ ശ്രമങ്ങളെല്ലാം ഇന്ത്യ തിരസ്‌കരിക്കുകയായിരുന്നു� ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.