സുനില്‍ തൈമറ്റം
ഒക്ടോബറില്‍ ഇന്ത്യ പ്രസ്സ് ക്ലബ് കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നടക്കുന്ന അവാര്‍ഡ് നിശയില്‍ അമേരിക്കയിലെ മികച്ച കമ്മ്യൂണിറ്റി ലീഡറിനെ ആദരിക്കുും. ഇന്ത്യ പ്രസ്സ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് ചെയര്‍ മാനായുള്ള ജൂറിയില്‍ പോള്‍ കറുകപള്ളിയും അനിയന്‍ ജോര്‍ജ്ജും അംഗങ്ങളായിരിക്കും.
ദൈനം ദിന തിരക്കുകള്‍ക്കിടയിലും പൊതു സേവനത്തിനു ധാരാളം സമയം ചെലവഴിച്ച നിരവധിയാളുകള്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലുണ്ട്. അവരുടെയൊക്കെ പ്രവര്‍ത്തന മികവ് പലപ്പോഴും ഒരു സമൂഹമെന്ന നിലയില്‍ കോര്‍ത്തിണക്കുന്നതില്‍ പൊതു പ്രവര്‍ത്തകര്‍ ക്ക് വലിയ പങ്കുണ്ട്. അവരുടെ സേവനങ്ങള്‍ക്കുള്ള ഒരു ആദരവാണു ഇന്ത്യ പ്രസ്സ് ക്ലബ് ഇതിലൂടെ ഒരുക്കുന്നത്. നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആളിന്റെ വിശദാംശങ്ങള്‍ ദയവായി ഈമെയില്‍ ചെയ്യുക . ഒപ്പം അവര്‍ നടത്തിയ സേവനങ്ങളുടെ വിശദാം ശങ്ങളും അറിയിക്കുക. email (ggjey1@gmail.com or mail@indiapressclub.us).നോമിനേഷനുകള്‍ സെപ്‌റ്റംബര്‍ 30 നു മുമ്പ് ലഭിക്കണം .
അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഒരു പുതിയ മാധ്യമ സംസ്‌കാരത്തിന് തിരി കൊളുത്തി കൊണ്ട് നടത്തുന്ന ഈ ദേശീയ കോണ്‍ഫറന്‍സ് ഇതുവരെ നടന്നിട്ടുള്ള ദേശീയ കോണ്‍ഫറന്‍സുകളില്‍ വച്ച് വളരെയധികം വ്യത്യസ്‌തവും പുതുമ നിറഞ്ഞതും ആയിരിക്കും.ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസനിലുള്ള ഈ ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ ടി ജലീല്‍, രമ്യ ഹരിദാസ് എം പി മാധ്യമപ്രവര്‍ത്തകരായ ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്‌ണന്‍, മാതൃഭൂമിയിലെ വേണു ബാലകൃഷ്‌ണന്‍, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്),ശിവന്‍ മുഹമ്മ (ചെയര്‍ മാന്‍ )സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്‌ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ഇന്ത്യാ പ്രസ്‌ക്ലബിന്റെ 8 ചാപ്‌റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്‌പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹികസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമരാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.