കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ഏഴു റൺസ് ജയം. ഇന്ത്യയുയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ആറു വിക്കറ്റിന് 165 റൺസെടുക്കാനെ സാധിച്ചുള്ളു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തിരുന്നു.ജയത്തോടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി.
ഓപണര്‍ ശിഖര്‍ ധവാനും (47) സുരേഷ് റെയ്നയും (43) തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റിന് 172 റണ്‍സാണെടുത്തത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കേറ്റ് പുറത്തിരുന്ന കോഹ്ലിക്ക് പകരം ക്യാപ്റ്റന്റെ റോളിലെത്തിയ രോഹിത് ശര്‍മ രണ്ടു ഫോറുമായി തുടങ്ങിയെങ്കിലും രണ്ടാം ഓവറില്‍ പുറത്തായി. ജൂനിയര്‍ ഡാലയുടെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് രോഹിത് (11) മടങ്ങുന്നത്. എന്നാല്‍, ശിഖര്‍ ധവാന്, സുരേഷ് റെയ്ന കൂട്ടിനെത്തിയതോടെ ഇന്ത്യയുടെ സ്കോറിങ്ങിന് വേഗം കൂടി.
അഞ്ചു ഫോറും ഒരു സിക്സുമായി റെയ്ന 47 റണ്‍സെടുത്തു. തബ്റെയ്സ് ഷംസിയുടെ പന്തില്‍ ഫര്‍ഹാന്‍ ബഹ്റുദ്ദീന് ക്യാച്ച് നല്‍കി റെയ്ന മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. പിന്നാലെ, എത്തിയ മനീഷ് പാണ്ഡെക്കും (13) കാര്യമായി ഒന്നും ചെയ്യാനായില്ല. അര്‍ധ സെഞ്ച്വറിക്കരികെ ശിഖര്‍ ധവാനും (47) ജൂനിയര്‍ ഡാലയുടെ ഏറില്‍ റൗണ്ണൗട്ടായി.
പിന്നാലെ എം.എസ്. ധോണിയും (12) മടങ്ങി. ഹാര്‍ദിക് പാണ്ഡ്യയും (21) ദിനേഷ് കാര്‍ത്തികും (9) അടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അക്സര്‍ പട്ടേലും (0), ഭുവനേശ്വര്‍ കുമാറും (0) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി ജൂനിയര്‍ ഡാല മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.