കിംബെർലി:ദക്ഷിണാഫ്രിക്കയിൽ ഒരു ക്രിക്കറ്റ് പരമ്പര വിജയമെന്ന ഇന്ത്യൻ സ്വപ്നം ഒടുവിൽ വനിതകളിലൂടെ യാഥാർഥ്യമായി. ആദ്യ ഏകദിന വിജയത്തിനു പിന്നാലെ രണ്ടാം മൽസരത്തിലും ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ വനിതാ ക്രിക്കറ്റ് ടീം പരമ്പരയും സ്വന്തമാക്കി. 178 റൺസിനായിരുന്നു ഇന്ത്യൻ ജയം.
സെഞ്ച്വറിയുമായി സ്മൃതി മന്ദാന കളം നിറഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 303 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്.ഓപ്പണറായിറങ്ങി 44ാം ഓവർ വരെ ക്രീസിൽനിന്ന സ്മൃതി മന്ദാന 129 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സും സഹിതം 135 റൺസാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തു.
ഇന്ത്യയുടെ പേസ് ബൗളര്‍ ജുലന് ഗോസ്വാമിക്ക് റെക്കോഡ്. ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡാണ് ജുലന് സ്വന്തമാക്കിയത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകിദനത്തിലാണ് വെറ്ററന്‍ പേസ് ബൗളര്‍ ഈ നേട്ടം പിന്നിട്ടത്.