ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. ബാങ്കുകളുടെ കിട്ടാകടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്വം റിസര്‍വ് ബാങ്കിനാണെന്ന ആരോപണവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തി. ബാങ്കുകള്‍ തോന്നുംപോലെ വായ്പ നല്കിയപ്പോള് റിസര്‍വ് ബാങ്ക് നിയന്ത്രിച്ചില്ലെന്നും റിസര്‍വ് ബാങ്ക് എന്താണു ചെയ്യുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്നും ജയ്റ്റ്ലി പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ ചൊല്ലി ധനമന്ത്രാലയവും ബാങ്കും തമ്മില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണു ജയ്റ്റ്ലിയുടെ പ്രസ്താവന. സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ ബാങ്കിന്റെ നയരൂപീകരണമടക്കമുള്ള വിഷയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഇടയാക്കുമെന്നും ഇത് രാജ്യത്ത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നുമാണ് വിരാല്‍ മുന്നറിയിപ്പ് നല്‍കിയത്.
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത അതൃപ്തിയിലാണ്. ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെങ്കിലും ഇതൊന്നും അദ്ദേഹം അറിയാതെയല്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിഗമനം.
റിസര്‍വ് ബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈ കടത്തുന്നുവെന്നു വിരാല്‍ ആചാര്യ ആരോപിച്ചതിനു പിന്നാലെ മോദി സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള തര്‍ക്കം മുന്‍പെങ്ങുമില്ലാത്ത വിധം അസാധാരണമായ അഭിപ്രായ വ്യത്യാസത്തിലേക്കാണു നീങ്ങിയത്. കേന്ദ്ര ബാങ്കില്‍ ഇടപെട്ട് അതിന്റെ സ്വതന്ത്ര സ്വഭാവം തകര്‍ക്കുകയാണെന്ന് എന്‍ഡിഎ സര്‍ക്കാര്‍ തുടക്കം മുതല്‍ നേരിടുന്ന ആരോപണമാണ്. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രംഗത്ത് വന്നത്.
റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ മാറ്റി മോദിയുടെ അടുപ്പക്കാരനായ ഉര്‍ജിത് പട്ടേലിനെ കൊണ്ടുവന്ന ഉടനെയാണു നോട്ട് നിരോധനം കൊണ്ടുവന്നത്. ഇത് സന്പദ്വ്യവസ്ഥയ്ക്ക് കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയത്.