ഇന്ത്യന്‍ ടീമിനും രാജ്യത്തിനും ലോകമെമ്ബാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ആദരം. തങ്ങളുടെ അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങിയ അഫ്ഗാനിസ്ഥാനെ അഞ്ച് ദിവസം തികച്ച് കളിക്കാന്‍ പോലും അനുവദിക്കാതെ രണ്ടാം ദിനം തന്നെ തകര്‍ത്താണ് ഇന്ത്യ സ്വാഗതം ചെയ്തത്.
പക്ഷെ കളിക്ക് ശേഷം നടന്ന സംഭവങ്ങള്‍ ക്രിക്കറ്റില്‍ സ്പോര്‍ട്സ്മാന്‍ഷിപ്പ് എന്നത് എത്ര സുന്ദരമാണെന്ന് കാണിച്ചു തരുന്നതായിരുന്നു. അതിലുപരി അജിന്‍ക്യ രഹാനെ എന്ന നായകന്‍ എതിരാളികളെ ബഹുമാനിക്കുന്നത് എങ്ങനെയെന്നും ലോകത്തിന് കാണിച്ച് കൊടുത്തു. ഒരു പക്ഷേ കളിയെക്കാള്‍ ഉപരി സന്തോഷം നല്‍കുന്ന കാഴ്ചയായിരുന്നു മത്സര
ശേഷം ടീം ഇന്ത്യ നല്‍കിയത്.
മത്സരശേഷം അവാര്‍ഡ്ദാന ചടങ്ങില്‍ ട്രോഫിയുമായി പോസ്സ് ചെയ്യുമ്ബോള്‍ ഇന്ത്യയുടെ താത്കാലിക നായകന്‍ അജിക്യ രഹാനെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളേയും ഓഫീഷ്യല്‍സിനേയും തങ്ങളോടൊപ്പം ഫോട്ടോ എടുക്കാന്‍ ക്ഷണിക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമംഗങ്ങളുടെ സ്പോര്‍ട്സ്മാന്‍ഷിപ്പ് ക്രിക്കറ്റ് ലോകത്ത് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. അഫ്ഗാന്‍ നായകനെയും താരങ്ങളേയും കൈകൊടുത്ത് സ്വീകരിക്കുന്ന രഹാനെ കയ്യടി നേടുകയാണ്. ഇരുടീമുകളും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. തങ്ങളുടെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ട അഫ്ഗാനെ അങ്ങനെ വിഷമത്തോടെ വിടാന്‍ തയ്യാറായിരുന്നില്ല രഹാനെ. ചരിത്ര ടെസ്റ്റില്‍ ഇന്നിങ്‌സിനും 262 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.