• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക്

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറി മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. പരമ്പരയില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന രോഹിത് ശര്‍മ്മ 61 പന്തുകള്‍ നേരിട്ട്  89 റണ്‍സാണ് അടിച്ചെടുത്തത്. നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 176 റണ്‍സിലെത്തിയത്. 

ജയദേവ് ഉനത്കഠിന് പകരം മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. തസ്കിന് പകരം അബു ഹൈഡര്‍ ബംഗ്ലാദേശ് നിരയിലും കളിക്കും.

ടൂര്‍ണമെന്റിലെ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് തോറ്റ ഇന്ത്യ തുടര്‍ന്നുള്ള രണ്ടു കളികളും ജയിച്ച്‌ ഏറക്കുറെ ഫൈനല്‍ ഉറപ്പിച്ചനിലയിലാണ്. ബംഗ്ലാദേശിനെ തോല്പിച്ചാല്‍ മൂന്ന് തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം.

തിങ്കളാഴ്ച ആതിഥേയരായ ലങ്കയെ ആറുവിക്കറ്റിന് തോല്പിക്കാനായത് ഇന്ത്യക്ക് കൂടുതല്‍ ഊര്‍ജം പകരുന്നുണ്ട്. ബംഗ്ലാദേശിന് വിജയം അനിവാര്യമാണ്. തോറ്റാല്‍ അവരുടെ ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേല്ക്കും. കഴിഞ്ഞ കളിയില്‍ ശ്രീലങ്കക്കെതിരേ 215 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് കടുവക്കൂട്ടത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

Top