കേപ്ടൗൺ ∙ തകർപ്പൻ സെഞ്ചുറിയുമായി മുന്നിൽനിന്ന് പടനയിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് നേടി. 34–ാം ഏകദിന സെഞ്ചുറി കുറിച്ച കോഹ്‍ലിക്കു പുറമെ അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാനും ഇന്ത്യൻ നിരയിൽ മികച്ചുനിന്നു. 159 പന്തുകൾ നേരിട്ട കോഹ്‍ലി 12 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 160 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് അക്ഷോഭ്യനായി നിലയുറപ്പിച്ച കോഹ‍്‍ലി, ഇന്നിങ്സിലെ അവസാന രണ്ടു പന്തുകൾ സിക്സും ബൗണ്ടറിയും പറത്തിയാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്.
159 പന്തില്‍ 12 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ പുറത്താകാതെ കോലി 160 റണ്‍സാണ് അടിച്ചെടുത്തത്. 76 റണ്‍സുമായി ധവാന്‍ കോലിക്ക് പിന്തുണ നല്‍കി. നേരത്തെ ഡര്‍ബനില്‍ നടന്ന ആദ്യ ഏകദിനത്തിലും കോലി സെഞ്ചുറി നേടിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ റണ്ണെടുക്കും മുമ്പ് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോലിയും ശിഖര്‍ ധവാനും മുന്നോട്ടുനയിക്കുകയായിരുന്നു.