തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്ബത് വിക്കറ്റ് ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. മിന്നും ഫോം തുടരുന്ന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (63*) ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് (33*) ഇന്ത്യയെ അനായാസം വിജയത്തിലേക്കു നയിച്ചത്. ഓപ്പണര്‍ ശിഖര്‍ ധവാന് (6) മാത്രമാണ് പുറത്തായത്. രോഹിതും കോഹ്ലിയും പുറത്താകാതെ നിന്നു. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ്-104(31.5 /50 ov), ഇന്ത്യ-105/1 (14.5/50 ov). നേരത്തെ ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സ് മാത്രം നേടി കൂടാരം കയറി. ഓവര്‍ മുതല്‍ കണ്ടത്. ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ കിരോണ്‍ പവല്‍ വീണു.
രണ്ടാം ഓവറില്‍ വിന്‍ഡീസിന്റെ പ്രതീക്ഷയായിരുന്ന ഷായി ഹോപ്പും വീണതോടെ സന്ദര്‍ശകര്‍ 2/2 എന്ന ദയനീയ സ്ഥിതിയിലായി. ജസ്പ്രീത് ബുംറയുടെ തീപാറുന്ന ഇന്‍സ്വിംഗറില്‍ ഹോപ്പിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു.
മങ്ങിയ ഫോമിലായിരുന്ന മര്‍ലോണ്‍ സാമുവല്‍സ് ചില ഷോട്ടുകളിലൂടെ പ്രതീക്ഷയുടെ വഴി കാട്ടിയെങ്കിലും പോരാട്ടം അധികം നീണ്ടില്ല. മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സാമുവല്‍സ് 24 റണ്‍സുമായി മടങ്ങിയതോടെ വിന്‍ഡീസ് 36/3 എന്ന നിലയിലായി.
പിന്നെ രവീന്ദ്ര ജഡേജയുടെ ഉൗഴമായിരുന്നു. പേസര്‍മാര്‍ക്ക് മാത്രമല്ല, സ്പിന്നര്‍മാര്‍ക്കും ഗ്രീന്‍ഫീല്‍ഡ് വിക്കറ്റ് സഹായം നല്‍കിയതോടെ ഒന്നിനു പുറകെ ഒന്നായി വിന്‍ഡീസ് ബാറ്റ്സ്മാന്മാര് കൂടാരം കയറി.
പതിവ് പോലെ ഒരറ്റത്ത് പിടിച്ചുനിന്ന് 25 റണ്‍സ് നേടിയ നായകന് ജേസണ്‍ ഹോള്‍ഡറാണ് ടോപ്പ് സ്കോറര്‍. നായകനും സാമുവല്‍സിനും ശേഷം രണ്ടക്കം കടന്നത് ഓപ്പണര്‍ റോവ്മാന്‍ പവല്‍ (16) മാത്രം.
ഇന്ത്യയ്ക്ക് വേണ്ടി ജഡേജ നാലും ബുംറയും ഖലീല്‍ അഹമ്മദും രണ്ടു വീതം വിക്കറ്റുകളും നേടി. ഭുവനേശ്വറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ നേടിയതോടെ എറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റുമായി.