• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മലയാളിത്തനിമയിൽ ഇന്ത്യൻ അംബാസഡർ ക്ക് വർണ്ണോജ്ജ്വല സ്വീകരണം

സാൻ  ഫ്രാൻസിസ്‌കോ ഇന്ത്യൻ  കോൺസുലേറ്റും  ബേ  ഏരിയയിലെ  ഇന്ത്യൻ  അമേരിക്കൻ  സമൂഹവും  ചേർന്ന്  ഇന്ത്യൻ  അംബാസഡർ  ശ്രീനവതേജ്  സർന ക്കു  വർണ്ണോജ്ജ്വലമായ സ്വീകരണം  നൽകി  . മിൽപിറ്റസ് യൂണിവേഴ്‌സിറ്റി ഓഫ്  സിലിക്കൺ  ആന്ധ്രാ  യിൽ  ഇക്കഴിഞ്ഞ  ഫെബ്രുവരി  പതിനൊന്നിന്  നടന്ന  ചടങ്ങിൽ  ഇന്ത്യൻ  അമേരിക്കൻ  സമൂഹത്തിലെ  പല ഉന്നത നേതാക്കളും  പങ്കെടുത്തു  സംസാരിച്ചു .

സ്വീകരണ പരിപാടികൾക്ക് കോൺസിലേറ്റ്  ജനറൽ   ശ്രീ   വെങ്കിടേശൻ  അശോക് , ഡെപ്യൂട്ടി കോൺസിൽ ജനറൽ,   മലയാളി കൂടിയായ  ശ്രീ . രോഹിത്  രതീഷ്,   കോൺസിൽ -  പബ്ലിക് അഫയേഴ്‌സ്  ശ്രീ . വെങ്കിട്ട് രമണ  എന്നിവർ നേതൃത്വം കൊടുത്തു. 

നോർത്തേൺ  കാലിഫോർണിയയിലെ മലയാളി  സമൂഹത്തെ  പ്രതിനിധീകരിച്ച്  ഫോമാ  നാഷണൽ  കമ്മിറ്റി  അംഗം സാജു ജോസഫ് ഉം  മലയാളി  അസോസിയേഷൻ  ഓഫ്  നോർത്തേൺ  കാലിഫോർണിയ  സെക്രട്ടറി  സുനിൽ  വർഗീസും  ചടങ്ങിൽ  സംബന്ധിച്ചു.  സാജു ജോസഫ്  ഇന്ത്യൻ  അമേരിക്കൻ  സമൂഹത്തിന്റെ  സ്നേഹാദരങ്ങൾ  അറിയിച്ചുകൊണ്ട്  ശ്രീ  നവതേജ് സർന യെ  പൊന്നാട  അണിയിച്ചു .

ബേ  ഏരിയയിൽ   കുടിയേറിയ  ഇന്ത്യൻ    സമൂഹം  എല്ലാതരത്തിലും  പക്വത  പ്രാപിച്ച  ഒരു  സമൂഹമായി  മാറിയിരിക്കുന്നു, സ്വന്തം  മാതൃ  രാജ്യത്തോടുള്ള  ആത്മബന്ധം  നില  നിർത്തുന്നതോടൊപ്പം  തന്നെ  തങ്ങളുടെ  മുഴുവൻ  ശക്തിയും  ഊർജ്ജവും  കുടിയേറിയ  രാജ്യത്തിലും  ഒരുപോലെ  ഒഴുക്കുവാൻ  സാധിക്കുന്നത്  ഈ  സമൂഹത്തിൻറെ വൻവിജയമാണെന്ന്  അദ്ദേഹം  ഇന്ത്യൻ സമൂഹത്തെ  അഭിനന്ദിച്ചുകൊണ്ട്  അഭിപ്രായപ്പെട്ടു .

ബേ  ഏരിയയിലെ  മലയാളി  സമൂഹത്തിൻറെ  നേതൃത്വത്തിൽ പരമ്പരാഗത  രീതിയിൽ  മലയാളി  വനിതകളുടെ  താലപ്പൊലിയോടും  ചെണ്ടമേളത്തോടും  കൂടിയായിരുന്നു  ഇന്ത്യൻ  അംബാസഡറെ  വരവേറ്റത് . 

രണ്ടായിരത്തി  പതിനേഴിലെ  നാഷണൽ  സ്‌പെല്ലിംഗ് ബീ  ചാമ്പ്യൻ  അനയ വിനയേയും  ഇന്ത്യൻ  സ്‌പിൻ ബൗളർ  ബി .എസ്  ചന്ദ്രശേഖറിനെയും  ചടങ്ങിൽ  അനുമോദിച്ചു .  വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്  കലാപരിപാടികൾ അരങ്ങേറി.  അതിൽ മലയാളി മങ്കമാരുടെ ചെണ്ടമേളം   സദസ്സിനെ ഏറെ  ആകർഷിച്ചു.അത്താഴ വിരുന്നോടെ പരിപാടികൾ അവസാനിച്ചു . 

 

 

Top