• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ പതിനെട്ടുകാരന്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു

ഫ്രിമോണ്ട്, കാലിഫോര്‍ണിയ: തോക്ക് അനധിക്രുതമായി കൈവശം വച്ചതടക്കമുള്ള കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ വംശജനായ സ്‌കുള്‍ വിദ്യാര്‍ഥി പോലീസിന്റെ വെടിയേറ്റു മരിച്ചു.
ഏപ്രില്‍ 5-നാണു സംഭവം. ഹേവാര്‍ഡ് ഹൈസ്‌കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്ത നഥാനീയേല്‍ നേഥന്‍ പ്രസാദാണ് (18) വെടിയേറ്റു മരിച്ചത്.


അറസ്റ്റ് വാറന്റില്‍ നിന്നു ഒഴിഞ്ഞു മാറി നടന്ന പ്രസാദ് അമ്മയോടൊപ്പം കാറില്‍ പോകുന്നതു കണ്ട പോലീസ് റെഡ് ലൈറ്റ് ഫ്‌ളാഷ് ചെയ്തു കാര്‍ നിര്‍ത്തിച്ചു. അതോടെ ഇറങ്ങി ഓടിയ പ്രസാദിനെ രണ്ടു ഓഫീസര്‍മാര്‍ പിന്തുടര്‍ന്നു. ഓട്ടത്തിനിടയില്‍ പ്രസാദ് ഒന്നോ രണ്ടോ തവണ പോലീസിനു നേരെ നിറയൊഴിച്ചുവത്രെ. എന്തായാലും അയാളുടെ പക്കല്‍ തോക്കുണ്ടെന്നു ഓഫീസരമാര്‍ റേഡിയോയിലൂടെ അറിയിക്കുകയും കൂടുതല്‍ പോലീസ് എത്തുകയും ചെയ്തു.


ഇതേത്തുടര്‍ന്ന്റോഡിലേക്ക് ഓടിയ പ്രസാദ് ഓഫീസര്‍മാര്‍ക്ക് നേരെ നിറയൊഴിച്ചുവത്രെ. അതോടെ പോലീസ് ഓഫീസര്‍മാര്‍ തിരിച്ചു വെടി വച്ചു. നിലത്തു വീണ പ്രസാദിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നതിനാല്‍ ഓഫീസര്‍മാര്‍ വീണ്ടും വെടി വച്ചു. പാരാമെഡിക്‌സ് എത്തുമ്പോഴേക്കും പ്രസാദ് മരിച്ചിരുന്നു.


ദ്രുക്‌സാക്ഷികളും ഓഫീസര്‍മാരുടെ ബോഡി ക്യാമറകളും ഈവസ്തുതകള്‍ ശരി വയ്ക്കുന്നുണ്ടെന്നു പോലീസ് പറയുന്നു.


എന്നാല്‍ മുഴുവന്‍ വീഡിയോയും പോലീസ് പുറത്തു വിട്ടിട്ടില്ലെന്നും പോലീസ് പറയുന്നതു മുഴുവന്‍ ശരിയല്ലെന്നും പ്രസാദിന്റെ കുടുംബം പറയുന്നു.

 

 പ്രസാദിന്റെ അമ്മ കാറില്‍ തന്നെ ഇരിക്കുകയായിരുന്നെങ്കിലും പോലീസ് കാറിലേക്കു വെടിവച്ചുവെന്നു കുടുംബം പറയുന്നു. കാറിന്റെ ചില്ലു തകര്ന്നു.


സംഭവത്തില്‍ പങ്കെടുത്ത 6 ഓഫീസരമാര്‍ക്കും ശമ്പളമുള്ള അവധി നല്‍കിയിരിക്കുകയാണു.


പതിനെട്ടു വയസുള്ള കുട്ടിയായിരുന്നു പ്രസാദ് എന്നും മറ്റു വിശദീകരണമൊന്നും ശരിയല്ലെന്നും ബന്ധു മിത്രാദികള്‍ പറയുന്നു. ഇന്ത്യന്‍ രീതിയില്‍ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതായിരുന്നു പ്രസാദിനിഷ്ടം.


ഒരു കണ്ണിനു കാഴ്ച ഇല്ലായിരുന്നു. ഭാവിയില്‍ മറ്റേ കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുമെന്നു വിദഗദര്‍ അറിയിച്ചിരുന്നു.
പ്രസാദിന്റെ സംസ്‌കാരം ഈ മാസം 14-നു നടത്തി.

Top