• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയായില്‍: പേപ്പല്‍ നൂണ്‍ഷ്യോ മുഖ്യാതിഥി

ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണില്‍ 40 വര്‍ഷങ്ങളിലെ തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് വിശിഷ്യാ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി പരിലസിക്കുന്ന ഫിലാഡല്‍ഫിയാ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ ചരിത്രനാളുകള്‍ പിന്നിട്ട് റൂബി ജൂബിലി നിറവില്‍ തിളങ്ങുന്നു. വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരളീയ പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയാണു ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍.

റൂബി ജൂബിലി വര്‍ഷത്തില്‍ നടത്തപ്പെടുന്ന ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങള്‍ക്കും പല പ്രത്യേകതകളുമുണ്ട്. സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച നടçന്ന റൂബി ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പേപ്പല്‍ നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ ക്രിസ്റ്റോഫ് പിയര്‍ ആണ്. മാര്‍പാപ്പയുടെ അമേരിക്കന്‍ സ്ഥാനപതി ആദ്യമായിട്ടാണ് ഫിലാഡല്‍ഫിയായില്‍ നടത്തപ്പെടുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. വത്തിക്കാന്‍ സ്ഥാനപതിയോടൊപ്പം നാലു ബിഷപ്പുമാരും ഇന്‍ഡ്യന്‍ കത്തോലിക്കരുടെ കൂടിവരവില്‍ പങ്കെടുക്കും. 

ഫിലാഡല്‍ഫിയാ അതിരൂപതയില്‍ പ്രവാസി-അഭയാര്‍ത്ഥി കാര്യാലയത്തിന്റെ ചുമതലവഹിçന്ന ബിഷപ് അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍, കോട്ടയം അതിരൂപതാ ആര്‍ച്ച്ബിഷപ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോമലബാര്‍ രൂപതാബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സീറേ ാമലങ്കരസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നിവരും വത്തിക്കാന്‍ അംബാസിഡര്‍ക്കൊപ്പം അന്നുനടçന്ന തിരുക്കര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടക്കും.

വിശിഷ്ടാതിഥികള്‍ç സ്വീകരണം, കമനീയമായ സ്വീകരണഘോഷയാത്ര, കൃതഞ്ജതാബലിയര്‍പ്പണം, പേപ്പല്‍ ബ്ലസിംഗ്, ജൂബിലിദമ്പതിമാരെ ആദരിക്കല്‍, ഐ. എ. സി. എ. യുവജന വിഭാഗത്തിന്റെ ഉത്ഘാടനം, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്‍ഡ്യന്‍ കത്തോലിക്കêടെ ശ്രേഷ്ഠമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേരുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി ആയിരത്തിതൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും അമേരിക്കയില്‍ æടിയേറി വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച മലയാളി കത്തോലിക്കര്‍ 1978 ല്‍ ചെറിയ അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വêന്ന വിശ്വാസികളുടെ ഒരു കൂട്ടായ്മയായി റൂബി ജൂബിലി ആഘോഷിçന്ന ഈ അവസരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

പ്രവാസികളായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ æടുംബങ്ങള്‍ സമൂഹവളര്‍ച്ചയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് മൂന്നു നാലു ദശാബ്ദക്കാലം സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയര്‍മെന്റ് ജീവിതം നയിçന്നവരാണ്.  

സെക്കന്റ് ജനറേഷനില്‍നിന്നുംം വൈദികരെയും, കന്യാസ്ത്രികളെയും സഭാശുശ്രൂഷക്കായി സംഭാവന നല്‍കിയിട്ടുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ കത്തോലിക്കര്‍ ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിന് പ്രദാനം ചെയ്ത് അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാക്കിയിട്ടുണ്ട്. 

കേരളീയക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോ മലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി  ഒരേ കുടക്കീഴില്‍ ഒത്തുചേര്‍ന്ന് ആണ്ടുതോറും നടത്തിവരുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 15 നാണ് നടçന്നത്.

ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, ഫിലിപ് ജോണ്‍ (ബിജു) വൈസ് പ്രസിഡന്റ്, തോമസ്æട്ടി സൈമണ്‍ ജനറല്‍ സെക്രട്ടറി, മെര്‍ലിന്‍ അഗസ്റ്റിന്‍ ജോയിന്റ് സെക്രട്ടറി, സണ്ണി പടയാറ്റില്‍ ട്രഷറര്‍, സാമുവേല്‍ ചാക്കോ ജോയിന്റ് ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ. എ. സി. എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ഡയറക്ടര്‍ ബോര്‍ഡും ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. 

ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

Top