• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഐ.എ.സി.എ. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 27 ന് ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ദേശീയതലത്തില്‍ നടത്തുന്ന ഏകദിന ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 27 ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും.  

ടൂര്‍ണമെന്റില്‍ ഇതിനോടകം ബാള്‍ട്ടിമോര്‍, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, ഫിലാഡല്‍ഫിയാ എന്നിവിടങ്ങളില്‍ നിന്നായി 7 ല്‍ പരം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സീറോമലബാര്‍, സീറോമലങ്കര, ഇന്‍ഡ്യന്‍ ലാറ്റിന്‍, ക്‌നനായ എന്നീ ദേവാലയ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. ഫൈനലില്‍ വിജയിക്കുന്ന ടീമിനു ഐ.എ.സി.എ. എവര്‍ റോളിംഗ് ട്രോഫിയും, റണ്ണര്‍ അപ് ടീമിനു ഐ.എ.സി.എ. എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. 

സ്വര്‍ണവ്യാപാരസ്ഥാപനമായ ജോയ് ആലൂക്കാസ് ആണു ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. എല്ലാ ടീമുകളും അവരവരുടെ ടീം ജേഴ്‌സിക്കു പകരം ഐ.എ.സി.എ. യുടെ ജേഴ്‌സിയണിഞ്ഞായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

ഫിലാഡല്‍ഫിയാ ഐ.എ.സി.എ. പ്രസിഡന്റ് ചാര്‍ലി ചിറയത്തിന്റെ നേതൃത്വത്തില്‍ യുവജനങ്ങളെയും, സ്‌പോര്‍ട്‌സ് സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. അനീഷ് ജയിംസ്, എം.സി. സേവ്യര്‍, തോമസ്‌കുട്ടി സൈമണ്‍, ജോസഫ് മാണി, സണ്ണി പടയാറ്റില്‍, ഡോ.ബിജു പോള്‍, ഫിലിപ് ജോണ്‍, മെര്‍ലിന്‍ അഗസ്റ്റിന്‍, ജോസ് മാളേയ്ക്കല്‍ എന്നിവര്‍ ടൂര്‍ണമെന്റ് കോര്‍ഡിനേഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ചാര്‍ലി ചിറയത്ത് 215 791 0439
എം. സി. സേവ്യര്‍ 215 840 3620
തോമസ്‌കുട്ടി സൈമണ്‍ 267 244 3320

Top