അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഘടന ഇരട്ടിയായി വര്‍ധിപ്പിക്കുകയെന്നതാണു സര്‍ക്കാര്‍ തീരുമാനമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്‌റൈനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ മുന്നില്‍ അഞ്ച് ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്!വ്യവസ്ഥയാണു ലക്ഷ്യമായുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു.
സെപ്‌റ്റംബര്‍ ഏഴിന് ഇന്ത്യയുടെ ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങും. ലോകമാകെ ഇപ്പോള്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നത്. ചെറിയ മുതല്‍മുടക്കില്‍ ഇത്ര വലിയ നേട്ടങ്ങള്‍ എങ്ങനെയാണ് ഇന്ത്യ സ്വന്തമാക്കുന്നതെന്ന കാര്യത്തില്‍ ലോകം അത്ഭുതപ്പെടുകയാണ്. ഇന്ത്യയിലുള്ള നിങ്ങളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുമ്പോള്‍ അവിടെ ഒരു മാറ്റം അനുഭവപ്പെടുന്നതായി അവര്‍ പറയും. പ്രവാസികളോടു പ്രധാനമന്ത്രി പറഞ്ഞു
ഇവിടെ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ ഭാഗ്യം ലഭിച്ചത് എനിക്കാണ്. ബഹ്‌റൈന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനാഥ്‌ജി ക്ഷേത്രം സന്ദര്‍ശിക്കും. ബഹ്‌റൈന്റെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.