ന്യൂഡല്‍ഹി: മലയാളികളെ പരിഹസിച്ച അര്‍ണബ് ഗോസ്വാമിയ്ക്ക് ചുട്ടമറുപടി പുറകെയെത്തി!! മല്ലൂസിന്റെ കൂട്ട പ്രതിഷേധത്തില്‍ റിപ്പബ്ലിക് ചാനലിന്റെ ഗൂഗില്‍ പ്ലേസ്റ്റോര്‍ റേറ്റിംഗ് വരെ തകര്‍ന്ന് തരിപ്പണമായിപ്പോയി.
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നാണം കെട്ട കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. പ്രളയദുരിത സഹായ ഫണ്ടിലേയ്ക്ക് യുഎഇ സഹായ ധനം വാഗ്ദാനം ചെയ്തത് സംബന്ധിച്ച് ഉയര്‍ന്ന ചര്ച്ചയിലായുന്നു ഇത്.
ട്രോളുകളും വലിയ കമന്റുകളുമാണ് അര്‍ണബിനെതിരെ വന്നത്. മലയാളികള്‍ ഒന്നടങ്കം നടത്തുന്ന പ്രതിഷേധം ചാനലിന് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.
ഇതോടെ കോണ്‍ഗ്രസും അര്‍ണബിനെതിരെ രംഗത്തെത്തി. റിപ്പബ്ലിക്കന്‍ ചാനല്‍ ബഹിഷ്ക്കരിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന് പറഞ്ഞു. ചാനലിനെ പിന്തുണയ്ക്കുന്ന രാജീവ് ചന്ദ്രശേഖരന് മലയാളിയാണെന്നതില്‍ ലജ്ജിക്കുന്നതായും അദ്ദേഹം തുറന്നടിച്ചു.
അര്‍ണബിനെ പിന്തുണയ്ക്കുന്നവര്‍ കോമാളികളാമെന്നായിരുന്നു രാജീവിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചരണമാണെന്നും രാജീവ് ട്വിറ്ററില്‍ കുറിച്ചു. ഇതോടെ, മലയാളികള്‍ ചന്ദ്രശേഖരനെതിരെയും കടുത്ത പ്രതിഷേധവുമായി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ ഇടുകയാണ്.