ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു പരീക്ഷണത്തിന്റെ ഭാഗമായി തകര്‍ത്തത് ഭയാനകമായ നടപടിയെന്ന് നാസ. ഇന്ത്യ നടത്തിയ പരീക്ഷണത്തിനു നാലു ദിവസങ്ങള്‍ക്കുശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്‌തു നാസ തലവന്‍ ജിം െ്രെബഡന്‍സ്‌റ്റൈന്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്‌ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയെന്നും ജിം െ്രെബഡന്‍സ്‌റ്റൈന്‍ പറയുന്നു. നൂറുകണക്കിനു ചെറു കഷ്‌ണങ്ങളായി തെറിച്ച ഉപഗ്രഹ ഭാഗങ്ങള്‍ പൂര്‍ണമായി കണ്ടെടുക്കാന്‍ സാധിക്കില്ല. 10 സെന്റിമീറ്ററോ അതിലധികമോ വലുപ്പമുള്ള 60 കഷ്‌ണങ്ങള്‍ മാത്രമാണു ഇതുവരെ കണ്ടെത്താന്‍ സാധിച്ചത്. അതിനെക്കാള്‍ ചെറിയ കഷ്‌ണങ്ങള്‍ ഒരു തരത്തിലും കണ്ടെടുക്കാന്‍ സാധിക്കില്ല. ബഹിരാകാശത്തു ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുളള സാധ്യതയുണ്ട്� െ്രെബഡന്‍സ്‌റ്റൈന്‍ പറയുന്നു.
ഭൂമിയില്‍നിന്നു 300 കിലോമീറ്റര്‍ മാത്രം അകലെയുളള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്‌തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 കഷ്‌ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വര്‍ധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടുന്നു.
ഭ്രമണപഥത്തിലുള്ള മറ്റു ഉപഗ്രഹങ്ങളെ തകരാറിലാക്കുന്നതിനാല്‍ ബഹിരാകാശ മാലിന്യം അപകടകരമാണ്. എന്നാല്‍ 'ശക്തി ദൗത്യം' പരീക്ഷിച്ചത് അധികം ഉയരത്തിലല്ലാത്തതിനാല്‍ പ്രശ്‌നം കുറവാണെന്നാണു ഇന്ത്യയുടെ വിലയിരുത്തല്‍.