ഫ്ളോറിഡ: ഫ്ളോറിഡ ഹൈസ്ക്കൂളില്‍ പതിനേഴ് പേരുടെ ജീവനെടുത്ത അക്രമിയുടെ തോക്കിന് മുനയില്‍ നിന്നും സാഹസികമായി തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥികളെ രക്ഷിച്ച ഇന്ത്യന്‍ വംശജയായ കണക്ക് അധ്യാപിക നായികയായി. മിസ്സിസ് വി. എന്നറിയപ്പെടുന്ന ശാന്തി വിശ്വനാഥനാണ് അപകടം വകവയ്ക്കാതെ അക്രമിയെ ക്ലാസില്‍ കയറുന്നതില്‍ നിന്നും തടഞ്ഞത്. അക്രമിയായ നിക്കോളാസ് ക്രൂസ് വെടിവപ്പ് ആരംഭിച്ചപ്പോള്‍ കുട്ടികള്‍ക്ക് ആള്‍ജിബ്ര പഠിപ്പിക്കുകയായിരുന്നു ശാന്തി. രണ്ടുതവണ അലാറം മുഴങ്ങിയതോടെ അപകടം മണത്ത ഇവര്‍ കുട്ടികളോട് നിലത്ത് കടക്കാന്‍ ആവശ്യപ്പെടുകയും വാതിലില്‍ കവചമായി നിന്ന് അക്രമിയെ തടയുകയുമായിരുന്നു. പിന്നീട് സ്വാറ്റ് ടീം എത്തിയപ്പോഴും ക്ലാസിനകത്തേക്ക് കയറ്റിവിടാതെ തടഞ്ഞ ഇവര്‍ എല്ലാം ശാന്തമായപ്പോഴാണ് അവിടെ നിന്നും മാറിയത്. അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ ഭൂരിഭാഗവും ശാന്തി ടീച്ചറുടെ സാഹസിക വാര്‍ത്തയാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സഹപ്രവര്‍ത്തകരും തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറോട് നന്ദി പറയുകയാണ് ഇപ്പോള്‍