ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം കൊയ്ത് ഇന്ത്യ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബേിള് ടെന്നീസില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ കരുത്തരായ സിംഗപ്പൂരിനെ 3-1 അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം അണിഞ്ഞത്.
വനിതകള്‍ ഫൈനലില്‍ എത്തിയിരുന്നു. മാണിക ബത്ര, മൗമാ ദാസ്, മാധുരിക പട്കര്‍ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. ഇതോടെ ആകെ ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.
2010 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തിയിരുന്നു.