സ്വവര്‍ഗരതി നിയമവിധേയമാക്കി സുപ്രീംകോടതി . ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റ്സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ചരിത്രവിധി.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സാമൂഹിക മനോഭാവം മാറുമെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നത്. ഉചിതമായ തീരുമാനം കോടതിക്ക് കൈകൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
സ്വവര്‍ഗരതിയെ ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നു എന്നതിലൂന്നിയായിരുന്നു ഹര്‍ജിക്കാരുടെ വാദങ്ങള്‍.
കൊളോണിയല്‍ പാരമ്ബര്യം പേറുന്ന വകുപ്പാണ് ഐ.പി.സി 377, ചെയ്യുന്നത് കൊടും കുറ്റമാണെന്ന് നിയമം അനുശാസിച്ചാല്‍ എങ്ങനെ രണ്ടുപേര്‍ക്ക് തീവ്രമായി പ്രണയിക്കാന്‍ ആകും? പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഉഭയ സമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് എങ്ങനെ പ്രകൃതിക്ക് നിരക്കാത്തതാകും തുടങ്ങി ശക്തമായ വാദങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഹര്‍ജിക്കാര്‍ ഈ സുപ്രധാന വിധി നേടിയെടുത്തത്.
്. ഐ.പി.സി 377 റദ്ദാക്കുന്ന കാര്യത്തില്‍ കോടതിക്ക് ഉചിത നിലപാടെടുക്കാം എന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തെങ്കിലും മൃഗങ്ങളുമായുള്ള ലൈംഗിക വേഴ്ച, സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വിവാഹം, വേര്‍പിരിയല്‍, ദത്തെടുക്കല്‍ എന്നിവ അനുവദിക്കാന്‍ ആകില്ലന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. നേരത്തെ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതിയെ നിയമ വിധേയമാക്കിയിരുന്നെങ്കിലും 2013ല്‍ സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.