മുംബൈ: എന്ജിന് തകരാര്‍ മൂലം ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികള്‍ ഇൗ മാസം റദ്ദാക്കിയത് 600ലേറെ സര്‍വിസുകള്‍. ഇതില്‍ 488ഉം ഇന്‍ഡിഗോയുടെതാണ്. പ്രാറ്റ് ആന്‍ഡ് വിറ്റ്നി നിര്‍മിച്ച എ 320 നിയോ വിഭാഗം എന്ജിന് ഘടിപ്പിച്ച വിമാനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്.
എന്ജിന് തകരാറുള്ള വിമാനങ്ങള്‍ പറത്തരുതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) കര്‍ശന നിര്‍ദേശമുണ്ട്. ഇൗ വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്‍ഡിഗോയും ഗോ എയറും ദിനേന 1200ലേറെ സര്‍വിസുകള്‍ നടത്തുന്നുണ്ട്. 600ലേറെ സര്‍വിസുകള്‍ റദ്ദാക്കിയത് യാത്രക്കാരെ കാര്യമായി ബാധിച്ചു. മുന്‍കുട്ടി ടിക്കറ്റെടുത്തവര്‍ക്ക് പകരം വിമാനമോ നഷ്ടപരിഹാരമോ നല്കാന് സംവിധാനമില്ലാത്തതില്‍ പ്രതിഷേധം ശക്തമാണ്. ആഭ്യന്തര വിമാന സര്‍വിസുകളില്‍ ഭൂരിഭാഗവും നടത്തുന്ന ഇന്‍ഡിഗോ മാര്‍ച്ച് അഞ്ചിനും 15നുമിടയില്‍ 488 സര്‍വിസുകളാണ് റദ്ദാക്കിയത്.