തിരവനന്തപുരം: ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. ലോകമെമ്ബാടും ലഹരിക്കെതിരെ നിരവധി പ്രതിഷേധങ്ങളും ബോധവല്‍ക്കരണങ്ങളും നടത്തുമ്ബോഴും ആളുകള്‍ക്കിടയിലെ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ലഹരി മരുന്നുകള്‍ ജീവിതം തകര്‍ക്കുമ്ബോള്‍ പുനര്‍വിചിന്തനത്തിനുള്ള സമയമായെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ദിനം.
1987ലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ലഹരി പദര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യം വെച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്.