• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അന്താരാഷ്‌ട്രയോഗാദിനം. എല്ലാവര്‍ക്കും യോഗ, ശാന്തിയും സമാധാനവും

അന്താരാഷ്‌ട്രയോഗാദിനം വിപുലമായ പരിപാടികളോടെ രാജ്യം ആഘോഷമാക്കി. പാവങ്ങളുടെയും ആദിവാസികളുടെയും കൂടി ജീവിതത്തിന്റെ അവിഭാജ്യഘടകമായി യോഗ മാറണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യാന്തര യോഗാദിനം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗ ഏവരുടെയും ജീവിതശൈലിയുടെ ഭാഗമാവണം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഉള്‍ച്ചേര്‍ന്നതാണിത്‌. സമാധാനത്തിനും പുരോഗതിക്കും മൈത്രിക്കും യോഗ എന്നതാവണം പ്രതിജ്ഞ. ലോകം നേരിടുന്ന അനേകം വെല്ലുവിളികള്‍ പരിഹരിക്കാന്‍ യോഗയ്‌ക്കു സാധിക്കും. ആരോഗ്യ സംരക്ഷണത്തില്‍ യോഗയെ അടിസ്ഥാനമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top