ഷാങ്ഹായ്: മകന് വീഡിയോ കാണാനായി ഐഫോണ്‍ നല്‍കിയ അമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചതിനെ തുടര്‍ന്ന് 48 വര്‍ഷത്തേക്കാണ് ഫോണ്‍ ലോക്കായിരിക്കുന്നത്. ഇത് കേട്ട ഞെട്ടണ്ട. വളരെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ഈ ഫോണിലാണ് ഉള്ളതെന്നാണ് വാസ്തവം
ണ്ടുവയസുകാരനായ മകന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വീഡിയോ കാണാനായിട്ടാണ് മാതാവായ ലൂ ഫോണ്‍ നല്‍കിയത്. എന്നാല്‍ മകന്‍ ഇതില്‍ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ച് ഫോണ്‍ തുറക്കാന്‍ ശ്രമിച്ചു. പല തവണ ഉപയോഗിച്ചതോടെ രണ്ടരക്കോടി മിനുട്ട് നേരത്തേക്ക് ഫോണ്‍ ലോക്കാവുകയായിരുന്നു.
കണക്കുകൂട്ടിയപ്പോള്‍ ഇത് 48 വര്‍ഷമാണെന്ന് കണ്ടെത്തിയതോടെ ലൂ അന്തം വിട്ടു പോയി. തുടര്‍ന്ന് ഇവര്‍ നേരെ ഓടിയത് ആപ്പിള്‍ സ്റ്റോറിലേക്കാണ്. എന്നാല്‍ അവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുകയോ 48 വര്‍ഷം കാത്തിരിക്കുകയോ ചെയ്യണമെന്നാണ് ആപ്പിള്‍ സ്റ്റോര്‍ ആവശ്യപ്പെട്ടത്
ഐഫോണില്‍ അഞ്ച് തവണ പാസ് വേര്‍ഡ് തെറ്റിച്ചാല്‍ സാധാരണ സന്ദേശങ്ങള്‍ വരം. എന്നാല്‍ ഇത് ആറാം തവണ ആവര്‍ത്തിച്ചാല്‍ ഫോണ്‍ ഒരു മിനുട്ട് നേരത്തേക്ക് പ്രവര്‍ത്തനക്ഷമമാകും. പിന്നെയും തുടര്‍ന്ന് സമയദൈര്‍ഘ്യം അഞ്ച് മിനുട്ടാകും. പിന്നീടങ്ങോട്ടുള്ള ഓരോ തെറ്റിനും സമയ ദൈര്‍ഘ്യം കൂടിവരും.