• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇര്‍ഫാന്‍ ഖാന് ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗo; പ്രാര്‍ത്ഥനയോടെ ആരാധകര്‍

മുംബൈ:ഇന്ത്യന്‍ സിനിമയിലെ അഭിമാന താരമാണ് ഇര്‍ഫാന്‍ ഖാന്‍. ഇന്ത്യന്‍ സിനിമയുടെ അഭിമാനം ഹോളിവുഡില്‍ എത്തിച്ച ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗമാണെന്ന് അറിയിച്ചിരിക്കുകയാണ്. ഊഹാപോഹങ്ങള്‍ പ്രചിപ്പിക്കരുതെന്നും തനിക്ക് അപൂര്‍വ രോഗമുണ്ടെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്തു രോഗമാണെന്ന് പുറത്തുവിട്ടിട്ടില്ല. അതു താന്‍ തന്നെ പത്ത് ദിവസത്തിനുള്ളില്‍ അറിയിക്കുമെന്നാണ് താരം ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ പതിനഞ്ച് ദിവസമായി എന്റെ ജീവിതം സന്ദിഗ്ദ്ധാവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഞാന്‍ ഒരിക്കലും തളരില്ല. പൊരുതുക തന്നെ ചെയും. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. ഈ വിഷമാവസ്ഥയില്‍ നിന്നും പുറത്തു കടക്കാന്‍ ഞങ്ങള്‍ ഒരുമിച്ച്‌ ശ്രമിക്കുകയാണ്. ഈ പരീക്ഷണ സമയത്ത് ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. രോഗനിര്‍ണയത്തിന് ശേഷം പത്ത് ദിവസത്തിനകം കുടുതല്‍ കാര്യങ്ങള്‍ നിങ്ങളെ ഞാന്‍ തന്നെ അറിയിക്കുന്നതാണ് . നല്ലത് വരാന്‍ ആശംസിക്കൂ.' ഇര്‍ഫാന്‍ ഖാന്റെ കുറിപ്പില്‍ പറയുന്നു.

ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളില്‍നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍ ഖാന്‍. തുടര്‍ന്ന് വിശാല്‍ ഭരദ്വാജിന്റെ പുതിയ ചിത്രം താത്കാലികമായി നീട്ടിവെച്ചിരുന്നു.

Top