• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പെനൽറ്റി പാഴാക്കി, ബ്ലാ​സ്റ്റേ​ഴ്സി​ന് ചെ​ന്നൈ​യ്ന്‍ എ​ഫ്സി​യോ​ട് ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​

കൊ​ച്ചി: ഐഎസ്‌എല്ലില്‍ ചെ​ന്നൈ​യ്ന്‍ എ​ഫ്സി​യോ​ട് ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ ബ്ലാ​സ്റ്റേ​ഴ്സി​ന് പു​റ​ത്തേ​ക്കു വ​ഴി​തെ​ളി​ഞ്ഞു. അ​വ​സാ​ന ഹോം ​മ​ത്സ​ര​ത്തി​ല്‍ നി​ര​വ​ധി സു​വ​ര്‍​ണാ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടും ഒ​ന്നു​പോ​ലും ഗോ​ളാ​ക്കാ​ന്‍ ക​ഴി​യാ​തെ ബ്ലാ​സ്റ്റേ​ഴ്സ് സ്വ​യം കു​ഴി​തോ​ണ്ടു​ക​യാ​യി​രു​ന്നു. സീ​സ​ണി​ലെ ഏ​ഴാം സ​മ​നി​ല​യി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് കു​രു​ങ്ങി​യ​ത്. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ല്‍ സി.​കെ വി​നീ​ത്, ര​ണ്ടാം പ​കു​തി​യി​ല്‍ റി​നോ ആ​ന്‍റോ, ബാ​ല്‍​ഡ്​വി​ന്‍​സ​ണ്‍, പെ​ക്കൂ​സ​ണ്‍... നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് കേ​ര​ളം തു​ല​ച്ച​ത്.

നിർഭാഗ്യം കേരളാ ബ്ലാസ്റ്റേഴ്സിനെ പൊതിഞ്ഞുനിന്ന ദിവസമായിരുന്നു ഇത്. ഇൻജുറി ടൈമിൽ ഗ്രിഗറി നെൽസന്റെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയത് മറക്കുന്നില്ല. എങ്കിലും അതിനു മുൻപ് എത്രയോ സുവർണാവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പാഴാക്കിയത്! പെനൽറ്റി നഷ്ടത്തിനു പുറമെ, പോസ്റ്റിലിടിച്ചു മടങ്ങിയ സി.കെ. വിനീതിന്റെ ഷോട്ടും ചെന്നൈയിൻ ഗോൾകീപ്പർ കരൺജിത് സിങ്ങിന്റെ മാന്ത്രിക കരങ്ങൾ തടഞ്ഞുനിർത്തിയ ബാൾഡ്‌വിൻസന്റെ രണ്ട് കരുത്തൻ ഷോട്ടുകളുമുണ്ട്, ഈ മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേദനയോടെ ഓർമിക്കാൻ.

 

Top