• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ലൂസിഫറിനു പിന്നാലെ തരംഗമാകാന്‍ ഇട്ടിമാണിയും

ലൂസിഫറിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ്‌ മോഹന്‍ലാല്‍. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ്‌ സിനിമ മുന്നേറുന്നത്‌.

ലൂസിഫറിന്റെ വിജയം ആഗോള തലത്തില്‍ തന്നെ മലയാള സിനിമയ്‌ക്ക്‌ നേട്ടമായി മാറിയിരുന്നു. മറ്റു ഇന്‍ഡസ്‌ട്രികളെ പോലെ മലയാളത്തിനും എല്ലായിടത്തും തിളങ്ങാന്‍ കഴിയുമെന്ന്‌ തെളിയിച്ചുകൊണ്ടാണ്‌ മോഹന്‍ലാല്‍ ചിത്രം മുന്നേറിയിരുന്നത്‌.

ലൂസിഫറിനു പിന്നാലെ കൈനിറയെ ചിത്രങ്ങളാണ്‌ സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്‌. ലാലേട്ടന്റെ ഇട്ടിമാണി മേയ്‌ഡ്‌ ഇന്‍ ചൈന ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്‌. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാരണമായിരുന്നു സിനിമയ്‌ക്ക്‌ ലഭിച്ചിരുന്നത്‌. ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

തൃശ്ശൂര്‍കാരനായി ലാലേട്ടന്‍ ഒരിടവേളയ്‌ക്കു ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്‌ ഇട്ടിമാണി മേയ്‌ഡ്‌ ഇന്‍ ചൈന. ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ഇട്ടിമാണിയെന്ന്‌ നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന രീതിയിലായിരിക്കും ചിത്രമൊരുക്കുക. ലൂസിഫര്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയെല്ലാം ഇട്ടിമാണിയുടെ ഗെറ്റപ്പിലായിരുന്നു ലാലേട്ടനെ കണ്ടിരുന്നത്‌. ലൂസിഫറിനു ശേഷമുളള മോഹന്‍ലാലിന്റെ അടുത്ത ഹിറ്റ്‌ ചിത്രത്തിനായും ആകാംക്ഷകളോടെയാണ്‌ എല്ലാവരും കാത്തിരിക്കുന്നത്‌.

കുന്നംകുളമാണ്‌ ഇട്ടിമാണി മേഡ്‌ ഇന്‍ ചൈനയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായി മാറുക. കുന്നംകുളത്തിനു പുറമെ ചൈനയിലും സിനിമയുടെ ചിത്രീകരണം ഉണ്ടാവുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നവാഗതരായ ജിബി ജോജ്ജുവാണ്‌ മോഹന്‍ലാലിന്റെ പുതിയ ചിത്രവുമായിട്ട്‌ എത്തുന്നത്‌. ലൂസിഫര്‍,മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്നീ സിനിമകളുടെ തിരക്കുകള്‍ കഴിഞ്ഞാണ്‌ ലാലേട്ടന്‍ ഇട്ടിമാണിയിലേക്ക്‌ എത്തുന്നത്‌.

ഓവര്‍സീസ്‌ അവകാശം ഇട്ടിമാണി മേഡ്‌ ഇന്‍ ചൈനയുടെ ഷൂട്ടിംഗ്‌ ആരംഭിക്കുന്നതിനു മുന്‍പുളള ഒരു റിപ്പോര്‍ട്ട്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓവര്‍സീസ്‌ അവകാശം വിറ്റുപോയതായുളള വിവരമായിരുന്നു അന്ന്‌ വന്നിരുന്നത്‌. ഓണം റിലീസായി തിയ്യേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ആഗോള തല വിതരണാവകാശമാണ്‌ വിറ്റുപോയിരിക്കുന്നത്‌.

ഇട്ടിമാണി മേഡ്‌ ഇന്‍ ചൈന വിദേശത്ത്‌ വിതരണത്തിനെത്തിക്കുന്നത്‌ ട്രൈ കളര്‍ എന്റര്‍ടെയന്‍മെന്റ്‌സാണ്‌. മോഹന്‍ലാലിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫറും വിതരണത്തിനെത്തിച്ചത്‌ ട്രൈ കളര്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സായിരുന്നു. യുകെ ,യൂറോപ്പ്‌,എഷ്യ പസഫിക്ക്‌,ആഫ്രിക്ക തുടങ്ങിയിവിടങ്ങിലാണ്‌ ഇട്ടിമാണി മേഡ്‌ ഇന്‍ ചൈന റിലീസ്‌ ചെയ്യുക. ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ സിംഗപ്പൂരിലാണ്‌ ആരംഭിക്കുന്നത്‌.

ഹണി റോസാണ്‌ ഇത്തവണ മോഹന്‍ലാലിന്റെ നായികാ വേഷത്തില്‍ എത്തുന്നത്‌. വിനു മോഹന്‍,ധര്‍മ്മജന്‍,ഹരീഷ്‌ കണാരന്‍,രാധിക ശരത്‌കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഡ്യൂപ്ലിക്കേറ്റ്‌ ഉല്‍പ്പന്നങ്ങള്‍ക്ക്‌ പേരുകേട്ട കുന്നംകുളവും ചെലവുകുറഞ്ഞ ഇലക്ട്രോണിക്‌സ്‌ ഉല്‍പ്പനങ്ങള്‍ക്ക്‌ പേരുകേട്ട ചൈനയും ഈ ചിത്രത്തില്‍ എങ്ങനെ വരുമെന്ന ആകാംക്ഷയിലാണ്‌ ആരാധകര്‍.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്‌. സിനിമയിലെ താരനിര,മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെക്കുറിച്ചുളള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. മോഹന്‍ലാല്‍ തന്നെയായിരുന്നു ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം നടത്തിയിരുന്നത്‌. അന്നു തന്നെ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും ലാലേട്ടന്‍ പങ്കുവെച്ചിരുന്നു. ഒരു വ്യത്യസ്‌തമായ പോസ്റ്ററായിരുന്നു ചിത്രത്തിന്റേത്‌. മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റാകുമോ ഇട്ടിമാണിയെന്നാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌.

Top