നടീനടന്മാരുടെ സംഘടനയായ അമ്മയില്‍ ഭിന്നത. ഡബ്ല്യുസിസിക്ക് മറുപടി നല്കിയ പത്രക്കുറിപ്പ് തള്ളി സിദ്ധിഖ്.
ഒൗദ്യോഗിക വക്താവ് താനെന്ന് അവകാശ വാദവുമായി ജഗദീഷ്. ജഗദീഷിനെ തള്ളി സിദ്ധിഖ്. ജഗദീഷ് അമ്മയുടെ ഖജാന്‍ജി മാത്രമാണ്. താന്‍ നടത്തിയതാണ് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനമെന്നും സിദ്ദിഖ് കൊച്ചിയില്‍.
അമ്മ പ്രസിഡണ്ട് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്താണ് ഡബ്ല്യുസിസിക്ക് മറുപടി നല്കിയ പത്രക്കുറിപ്പ്
ഇറക്കിയതെന്ന് ജഗദീഷ്. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്കു ഇത് അയച്ചു കൊടുത്തിരുന്നെന്നും ജഗദീഷ് വ്യക്തമാക്കി. ഇതിനെക്കുറിച്ച് അച്ചടക്കം ഉള്ള അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നല്‍കുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദിഖ് ജഗദീഷിന്റെ വാര്‍ത്ത കുറിപ്പ് അറിയില്ലെന്നായിരുന്നു പറഞ്ഞത്.
ജഗദീഷ് അമ്മയുടെ ഖജാന്‍ജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണെന്നും മോഹന്‍ലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നതെന്നും സിദ്ദിഖ് പറഞ്ഞു. താന്‍ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയില്‍ പറഞ്ഞിരുന്നു.