ഫിലഡല്ഫിയ: ഫൊക്കാനയുടെ കലാതിലകം പട്ടം നേടിയജയിന്‍ തെരേസാ ബാബു മിസ് ഫൊക്കാന മല്‍സരത്തില്‍സെക്കന്‍ഡ് റണ്ണര്‍ അപ്പുമായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് കലാതിലകം എന്നും ആണ്‍കുട്ടികള്‍ക്ക് കലാപ്രതിഭയെന്നും വേറിട്ട്സമ്മാനം നല്കിയില്ല എന്ന പുതുമയും ഈ വര്‍ഷമുണ്ട്. കലാമല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന കുട്ടിക്ക് കിരീടം. ആണുകുട്ടി എങ്കില്‍ കലാപ്രതിഭപട്ടം. പെണ്‍കുട്ടി എങ്കില്‍ കലാതിലകം പട്ടം. ഇത്തവണ ജൂണിയര്‍, സബ് ജൂണിയര്‍ തലങ്ങളിലും പെണ്‍കുട്ടികളാണു ഒന്നാം സ്ഥാനത്തു വന്നത്. ഈ പുതുമ അഭിനന്ദനാര്‍ഹമായി.
ജയിന്‍ തെരേസാ ബാബു ഓര്‍ലാന്റോയിലുള്ള നൃത്യാധ്യാപിക കൂടിയായ നിമ്മി ബാബുവിന്റേയും, ആര്‍ട്ടിസ്റ്റ് ചിയ്യേഴത്ത് ബാബുവിന്റേയും പുത്രിയാണ്. എറണാകുളം സ്വദേശികള്‍.
അരങ്ങേറ്റം കഴിഞ്ഞങ്കിലും ഡോ. സുനില്‍ നെല്ലായിയുടെ കീഴില്‍ ഇപ്പോഴും നൃത്തം പഠിക്കുന്നു. നൃത്താധ്യാപിക കൂടിയായ ജയിന്‍ തെരേസ കോറിയോഗ്രാഫറുമാണ്. സംഗീതവും പഠിച്ചിട്ടുണ്ട്. ഫാഷന്‍- സിനിമാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുക ലക്ഷ്യമിടുന്നു.