ജംഷഡ്പുര്‍: ചെന്നൈയ്ന് എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജംഷഡ്പുര്‍ പോയിന്റ് പട്ടികയില്‍ മുകളിലേക്ക് കയറി. ഒമ്ബതു കളികളില്‍ 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ജംഷഡ്പുര്‍. പാബ്ലോ മര്ഗാഡോ, കാര്‍ലോസ് കാല്വോ, മരിയോ അര്‍ഗസ് എന്നിവര്‍ ജംഷഡ്പുരിനായി സ്കോര്‍ ചെയ്തപ്പോള്‍ റാഫേല്‍ അഗസ്റ്റോ ചെന്നൈയ്ന്റെ ഏക ഗോള്‍ നേടി.
ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ജംഷഡ്പുര്‍. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ചെന്നൈയ്ന് ഒരു ഗോള്‍ മടക്കിയെങ്കിലും ജയിക്കാനുറച്ചായിരുന്നു ജംഷഡ്പുര്‍.72 ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി അവര്‍ വിജയം ആധികാരികമാക്കി.