• Friday, November 29, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

"കടകംപള്ളി സുരേന്ദ്രന്‍ ആളു യോഗ്യനാണ്, പക്ഷേ ദേവസ്വം ഭരണം തീരെ പോരാ"; ഭക്തവനിതകളെ മടക്കിയയച്ച സംഭവം കോടതിയലക്ഷ്യമെന്നും ജയശങ്കര്‍

കൊച്ചി: സുപ്രിം കോടതി വിധി പ്രകാരം പൊലീസ് അകമ്ബടിയോടെ ശബരിമല സന്നിധാനത്തിലെത്തിയ ഭക്തവനിതകളെ മടക്കിയയച്ച സംഭവം കോടതിയലക്ഷ്യവും സാംസ്‌കാരിക കേരളത്തിനു മൊത്തം അപമാനകരവുമാണെന്നും അഡ്വക്കേറ്റ് എ ജയശങ്കര്‍. കടകംപള്ളി സുരേന്ദ്രന്‍ ആളു യോഗ്യനാണ്, പക്ഷേ ദേവസ്വം ഭരണം തീരെ പോരാ എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയും. യുവതികള്‍ പതിനെട്ടാം പടി കയറിയാല്‍ ക്ഷേത്രം പൂട്ടി സ്ഥലം വിടുമെന്ന് കണ്ഠരര് രാജീവര് ഒരു ഉണ്ടയില്ലാവെടി പൊട്ടിച്ചപ്പോള്‍, ഏതാനും പൂണൂല്‍ ധാരികള്‍ നിലത്തു കുത്തിയിരുന്നു ശരണം വിളിച്ചപ്പോള്‍ മന്ത്രി വിരണ്ടുപോയി. ഭക്തകളെ മലയിറക്കി, അവരുടെ ഊരും പേരും തിരക്കാഞ്ഞ പൊലീസിനെ കുറ്റപ്പെടുത്തി; എല്ലാത്തിനുമുപരി ഇത:പര്യന്തം സര്‍ക്കാരിനു സ്തുതി പാടിയ ആക്ടിവിസ്റ്റുകളെ അടച്ചാക്ഷേപിച്ചു എന്നും ജയശങ്കര്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ശബരിമല തന്ത്രിയെ കിന്ത്രിയെന്നു വിളിച്ച ഒരു ദേവസ്വം മന്ത്രി നമുക്കുണ്ടായിരുന്നു- ജി സുധാകരന്‍. അദ്ദേഹം ഇപ്പോഴും മന്ത്രിയാണ്. മരാമത്ത് വകുപ്പാണെന്നു മാത്രം.

കടകംപള്ളി സുരേന്ദ്രന്‍ ആളു യോഗ്യനാണ്, പക്ഷേ ദേവസ്വം ഭരണം തീരെ പോരാ.

സുപ്രീംകോടതി വിധി പ്രകാരം പോലീസ് അകമ്ബടിയോടെ ശബരിമല സന്നിധാനത്തിലെത്തിയ ഭക്തവനിതകളെ മടക്കിയയച്ച സംഭവം കോടതിയലക്ഷ്യമാണ്, സാംസ്കാരിക കേരളത്തിനു മൊത്തം അപമാനകരമാണ്.

മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിന്‍്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയും. യുവതികള്‍ പതിനെട്ടാം പടി കയറിയാല്‍ ക്ഷേത്രം പൂട്ടി സ്ഥലം വിടുമെന്ന് കണ്ഠരര് രാജീവര് ഒരു ഉണ്ടയില്ലാവെടി പൊട്ടിച്ചപ്പോള്‍, ഏതാനും പൂണൂല്‍ ധാരികള്‍ നിലത്തു കുത്തിയിരുന്നു ശരണം വിളിച്ചപ്പോള്‍ മന്ത്രി വിരണ്ടുപോയി. ഭക്തകളെ മലയിറക്കി, അവരുടെ ഊരും പേരും തിരക്കാഞ്ഞ പോലീസിനെ കുറ്റപ്പെടുത്തി; എല്ലാത്തിനുമുപരി ഇത:പര്യന്തം സര്‍ക്കാരിനു സ്തുതി പാടിയ ആക്ടിവിസ്റ്റുകളെ അടച്ചാക്ഷേപിച്ചു.

കടകംപള്ളിയുടെ സ്ഥാനത്ത് പാര്‍ട്ടിക്കൂറും പ്രത്യയശാസ്ത്ര ബോധവുമുളള മറ്റേതെങ്കിലും സഖാവായിരുന്നെങ്കില്‍ ഇന്ന് ശബരിമലയില്‍ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ നടക്കുമായിരുന്നു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പോലെ നിലപാടും നിലവാരവും ഇല്ലാത്തയാളാണ് ദേവസ്വം മന്ത്രിയെന്ന് ഇതോടെ തെളിഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ കൈവിട്ടു ബ്രാഹ്മണ പൗരോഹിത്യ ശാഠ്യത്തിനു കീഴടങ്ങിയ കടകംപള്ളിയെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണം. കുറഞ്ഞപക്ഷം ദേവസ്വം വകുപ്പ് കൊളളാവുന്ന മറ്റാരെയെങ്കിലും ഏല്പിക്കണം.

Top