• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജയസൂര്യയുടെ കായല്‍ കൈയേറ്റം: പൊളിച്ചുനീക്കല്‍ ഹൈക്കോടതി തടഞ്ഞു

കൊച്ചി: നടന്‍ ജയസൂര്യയുടെ ചെലവന്നൂരിലെ കായല്‍ കൈയേറ്റം ഒഴിപ്പിച്ച കൊച്ചി നഗരസഭയുടെ നടപടി ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുവരെ ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാനാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. ജയസൂര്യ നല്‍കിയ ഹര്‍ജിയിലാണിത്.

കായല്‍ കൈയേറി നിര്‍മിച്ച ബോട്ട് ജെട്ടി കഴിഞ്ഞദിവസം പൊളിച്ചുനീക്കിയിരുന്നു. മതില്‍ പൊളിക്കുന്ന നടപടിയാണ് ഹൈക്കോടതി വിലക്കിയത്. ചെലവന്നൂരിലെ ഭൂമി തന്റെ ഉടമസ്ഥതയിലാണെന്നും കൈയേറ്റമില്ലെന്നും ജയസൂര്യ പറയുന്നു. 

കൈയേറ്റം നീക്കാനുള്ള നഗരസഭയുടെ ഉത്തരവ് തന്റെ വാദം പരിഗണിക്കാതെയാണ്. അപ്പീല്‍ തള്ളിയ തദ്ദേശസ്ഥാപനങ്ങളുടെ ട്രിബ്യൂണലും വസ്തുതകള്‍ ശരിയായി വിലയിരുത്തിയില്ല. രണ്ട് ഉത്തരവുകളും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നു. 

Top